Top

ക്രിക്കറ്റില്‍ വീണ്ടും വംശീയാധിക്ഷേപം; ബംഗ്ലാദേശ് താരത്തിന് പിഴ

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവങ്ങളാണോ? നാഗിന്‍ ഡാന്‍സും, തലയറുക്കലും സ്റ്റംപ് ചവിട്ടിതെറിപ്പിക്കലും ഒക്കെ നടത്തിയ ശേഷം ഇതാ വംശീയാധിക്ഷേപത്തിന്റെ പേരിലും ബംഗ്ലാദേശ് താരം പ്രതിക്കൂട്ടിലാകുന്നു. ധാക്കാ പ്രീമിയര്‍ ലീഗിലാണ് സംഭവം. കഴിഞ്ഞ ദിവസം ലെജന്‍ഡ്‌സ് ഓഫ് രൂപ്ഗഞ്ച്-പാര്‍ടക്‌സ് സ്‌പോര്‍ട്ടിങ് ക്ലബ് മത്സരത്തിനിടെയാണ് സംഭവം. രൂപ്ഗഞ്ച് താരവും ബംഗ്ലാദേശിന്റെ രാജ്യാന്തര താരവുമായ സാബിര്‍ റഹ്മാന്‍ എതിര്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. പാര്‍ടക്‌സിന്റെ താരം ഏലിയാസ് ണ്ണിയാണ് അധിക്ഷേപത്തിന് ഇരയായത്. സാബിറിനു പുറമേ രൂപ്ഗഞ്ച് ടീം മാനേജര്‍ […]

18 Jun 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിക്കറ്റില്‍ വീണ്ടും വംശീയാധിക്ഷേപം; ബംഗ്ലാദേശ് താരത്തിന് പിഴ
X

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവങ്ങളാണോ? നാഗിന്‍ ഡാന്‍സും, തലയറുക്കലും സ്റ്റംപ് ചവിട്ടിതെറിപ്പിക്കലും ഒക്കെ നടത്തിയ ശേഷം ഇതാ വംശീയാധിക്ഷേപത്തിന്റെ പേരിലും ബംഗ്ലാദേശ് താരം പ്രതിക്കൂട്ടിലാകുന്നു.

ധാക്കാ പ്രീമിയര്‍ ലീഗിലാണ് സംഭവം. കഴിഞ്ഞ ദിവസം ലെജന്‍ഡ്‌സ് ഓഫ് രൂപ്ഗഞ്ച്-പാര്‍ടക്‌സ് സ്‌പോര്‍ട്ടിങ് ക്ലബ് മത്സരത്തിനിടെയാണ് സംഭവം. രൂപ്ഗഞ്ച് താരവും ബംഗ്ലാദേശിന്റെ രാജ്യാന്തര താരവുമായ സാബിര്‍ റഹ്മാന്‍ എതിര്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.

പാര്‍ടക്‌സിന്റെ താരം ഏലിയാസ് ണ്ണിയാണ് അധിക്ഷേപത്തിന് ഇരയായത്. സാബിറിനു പുറമേ രൂപ്ഗഞ്ച് ടീം മാനേജര്‍ സുല്‍ത്താന്‍ മഹ്മൂദും പ്രതിക്കൂട്ടിലായിട്ടുണ്ട്.

മത്സരത്തിനു മുമ്പായി ഗ്രൗണ്ടില്‍ ഇറങ്ങിയ ഇരുവരും ഏലിയാസിനെ അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇരുവരും പ്രതികളാണെന്നു കണ്ടെത്തുകയും ഇവര്‍ക്ക് 50,000 ബംഗ്ലാദേശി ടാക്ക വീതം പിഴയീടാക്കുകയും ചെയ്തു.

പ്രകോപനത്തില്‍ രോഷം പൂണ്ട് ഏലിയാസ് ചൊരിഞ്ഞ അസഭ്യവര്‍ഷത്തിന് പാര്‍ടക്‌സ് താരത്തിനു താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇത്തവണത്തെ ധാക്ക പ്രീമിയര്‍ ലീഗ് ആദ്യം മുതല്‍ക്കേ വിവാദത്തിലായിരുന്നു.

കഴിഞ്ഞാഴ്ച അമ്പയറുടെ തീരുമാനത്തില്‍ പ്രകോപിതനായി ബംഗ്ലാദേശിന്റെ മുതിര്‍ന്ന താരവും മുന്‍നായകനുമായ ഷാക്കീബ് അല്‍ ഹസന്‍ മത്സരത്തിനിടെ സ്റ്റമ്പ് ചവുട്ടിത്തെറിപ്പിച്ചതും അമ്പയറെ ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ ഷാക്കീബിന് പിഴയും വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

Next Story

Popular Stories