സ്ട്രൈക് ലഭിച്ച പതിനൊന്നില്‍ നാലെണ്ണം ഗ്യാലറിയില്‍, ഒരു ബൗണ്ടറി; പാക് വാലറ്റത്തെ വീരന്, ഹസന് അലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നും തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 112 റണ്‍സ്. സെഞ്ച്വറി നേടി ഫഖര്‍ സമാനാണ് രണ്ടാമതായി പുറത്താവുന്നത്, സ്കോര്‍ 206. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. മധ്യനിര തകര്‍ന്നടിഞ്ഞു, റണ്‍റേറ്റ് 5ലും താഴെ പോകുന്നവരെ തോന്നിപ്പിച്ചു. ഫഖര്‍ സമാന് ശേഷം വന്ന നാല് ബാറ്റ്സ്മാന്മാര് ആകെ നേടിയത് 20 റണ്‍സ് മാത്രമാണ്. ഇതാണ് തിരിച്ചടിയായത്.
വണ്‍ഡൗണ്‍ ഇറങ്ങിയ നായകന് ബാബര്‍ അസം ഒരുവശത്ത് മികച്ച രീതിയില്‍ ബാറ്റുവീശുന്നുണ്ടായിരുന്നെങ്കിലും പിന്തുണയില്ലാത്തതിനാല്‍ സ്കോറില്‍ വലിയ മുന്നേറ്റമുണ്ടായിരുന്നില്ല. ആറാമനായി ഓള്‍റൗണ്ടര്‍ ഹസന് അലിയാണ് ക്രീസിലെത്തുന്നത്. മീഡിയം പേസ് ബൗളറായ ഹസന് ബാറ്റുവീശാനുള്ള കഴിവുണ്ട്. എന്നാല്‍ വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടാക്കാന്‍ താരത്തിന് കഴിയില്ലെന്ന് കമന്റേറ്റര്‍മാര്‍ പോലും വിധിയെഴുതി.
എന്നാല്‍ ക്രീസില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. വെറും പതിനൊന്ന് ബോളുകള്‍ ബാറ്റ് ചെയ്യാനാണ് താരത്തിന് അവസരം ലഭിച്ചത്. ഇതില്‍ നിന്ന് ഹസന് 32 റണ്‍സടിച്ചെടുത്തു. നാല് പടുക്കൂറ്റന്‍ സിക്സുകളും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്, ട്വന്റി 20 ശൈലിയില്‍ തിളങ്ങാന്‍ വാലറ്റത്തിന് കഴിഞ്ഞതോടെ പാക് സ്കോര്‍ 300 കടന്നു. അവസാനത്തെ വെടിക്കെട്ടോടെ നിശ്ചിത 50 ഓവറില്‍ 320 റണ്‍സെടുക്കാനും ടീമിന് കഴിഞ്ഞു.
ALSO READ: ഫഖര്‍ സമാനൊപ്പം ബാബര്‍ അസമിന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം