Pakisthan vs South Africa

ഫഖര്‍ സമാനൊപ്പം ബാബര്‍ അസമിന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫഖര്‍ സമാന്റെയും (104 പന്തില്‍ 101 റണ്‍സ്), 94 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയ നായകന്‍ ബാബര്‍ അസമിന്റെ ബലത്തില്‍ പാകിസ്ഥാന്‍ 320 റണ്‍സെടുത്തു. ഇതിലും കൂടുതല്‍ റണ്‍സ് നേടാന്‍ പാകിസ്ഥാന് അവസരമുണ്ടായിരുന്നെങ്കിലും മധ്യ ഓവറുകളില്‍ ആധിപത്യം പുലര്‍ത്തിയ കേശവ് മഹാരാജാണ് വഴിമുടക്കി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയ കേശവ് 3 വിക്കറ്റെടുത്തു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 112 റണ്‍സ് കൂട്ടുക്കെട്ടുണ്ടാക്കിയ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ മുന്നേറി. എന്നാല്‍ ആറാമത്തെ ബൗളറായി കേശവ് മഹാരാജിനെ കൊണ്ടുവന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ബഹുമയുടെ തന്ത്രം വിജയിച്ചു. 57 റണ്‍സെടുത്ത ഇമാമുള്‍ ഹഖാണ് കേശവിന് മുന്നില്‍ ആദ്യം വീഴുന്നത്.

രണ്ടാം വിക്കറ്റിലും പാകിസ്ഥാന്‍ 90 റണ്‍സിലധികം കൂട്ടുക്കെട്ടുണ്ടാക്കി. ഈ സമയങ്ങളില്‍ ക്രീസിലുള്ള ബാറ്റ്‌സ്മാന്മാര്‍ കേശവിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഫഖര്‍ സമാന്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ കേശവ് പുറത്താക്കി. പിന്നാലെ മുഹമ്മദ് റിസ്വാനെ കൂടെ പുറത്താക്കിയ കേശവ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് ഒരുവശത്ത് നിന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റു വീണു.

പാക് സ്്‌കോര്‍ 300 കടക്കില്ലെന്ന് തോന്നിച്ച ഘട്ടത്തില്‍ നായകന്‍ ബാബര്‍ അസം ശൈലി മാറ്റി ആക്രമണ ബാറ്റിംഗ് പുറത്തെടുത്തു. 3 സിക്‌സും 7 ബൗണ്ടറികളും ഉള്‍പ്പെടെ 94 റണ്‍സെടുത്ത നായകന്‍ ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് പുറത്താവുന്നത്. വാലറ്റത്ത് കൂറ്റനടികളുമായി ഹസന്‍ അലിയും കൂടി ഫോമിലേക്ക് ഉയര്‍ന്നതോടെ പാക് സ്‌കോര്‍ മൂന്നൂറ് കടന്നു. പതിനൊന്ന് പന്ത് 4 സിക്‌സും ഒരു ബൗണ്ടറിയും നേടിയ ഹസന്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഐയ്ഡന്‍ മാര്‍ക്രം 2 വിക്കറ്റെടുത്തു. മാര്‍ക്രവും കേശവും മാത്രമാണ് ബൗളിംഗ് നിരയില്‍ പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയത്. 7 ബൗളര്‍മാരെയാണ് ബവുമ ഇന്ന് പരീക്ഷിച്ചത്.

Latest News