പൃഥ്വിരാജിന്റെ ‘കടുവ’; സംഗീത സംവിധായകന്‍ എസ് തമന്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാവുന്ന ‘കടുവയില്‍’ എസ് തമന്‍ സംഗീത സംവിധായകന്‍. ഷാജി കൈലാസ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. എസ് തമന്‍, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഷാജി കൈലാസ് ഇക്കാര്യം അറിയിച്ചത്. എസ് തമനുമായി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച ഹൈദ്രാബാദില്‍ വെച്ചാണ് നടത്തിയത്.

90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുമായി ബന്ധപ്പെട്ട് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് വിവാദമുണ്ടായിരുന്നു. ഒറ്റക്കൊമ്പനില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നായിരുന്നു. ഇതേ തുടര്‍ന്ന് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു.

നിലവില്‍ പൃഥ്വിരാജ് ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിലാണ് ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണത്തിനിടയിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അടുത്തിടെ ചിത്രത്തിലെ തന്റെ ലുക്ക് പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു.

പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങളുടെ ഷൂട്ടിന് ശേഷമാണ് താരം ഭ്രമം ആരംഭിച്ചത്. നിലവില്‍ കോള്‍ഡ് കേസ് റിലീസിനായി കാത്തിരിക്കുകയാണ്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിക്കുന്നത്. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അനീഷ് പള്ളിയലാണ്. ചിത്രത്തില്‍ റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനന്ദന്‍ രാമാനുജ.

#Kaduva is roaring…. At Hyatt Park Hyderabad for song composing with South Indian sensational musician Thaman and our Jinu Abraham

Posted by Shaji Kailas on Tuesday, 23 February 2021

Latest News