Top

‘വിമർശനം സ്വഭാവികം’; കേന്ദ്രത്തിനുള്ള ഡെല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ് ലഘൂകരിച്ച് എസ് സുരേഷ്

കൊച്ചി: കൊവിഡ് വ്യാപനം പോലുള്ള പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ കോടതികളുടെ ഇടപെടല്‍ സ്വഭാവികമാണെന്ന് ബിജെപി നേതാവ് എസ് സുരേഷ്. കോടതി ഇടപെടല്‍ ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സ്വഭാവികം മാത്രമാണ്. നേരത്തെ ഡെല്‍ഹി ഹൈക്കോടതി കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് നാം കണ്ടതാണ്. ചില കോടതികള്‍ കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതൊക്കെ സ്വഭാവികം മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെ എസ് സുരേഷ് പറഞ്ഞു. ഇതൊക്കെ ജനാധിപത്യ പ്രക്യയയുടെ ഭാഗമാണെന്ന് വിശ്വസിക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ബിജെപി പ്രതിനിധി പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധി […]

26 April 2021 9:32 AM GMT

‘വിമർശനം സ്വഭാവികം’; കേന്ദ്രത്തിനുള്ള ഡെല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ് ലഘൂകരിച്ച് എസ് സുരേഷ്
X

കൊച്ചി: കൊവിഡ് വ്യാപനം പോലുള്ള പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ കോടതികളുടെ ഇടപെടല്‍ സ്വഭാവികമാണെന്ന് ബിജെപി നേതാവ് എസ് സുരേഷ്. കോടതി ഇടപെടല്‍ ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സ്വഭാവികം മാത്രമാണ്. നേരത്തെ ഡെല്‍ഹി ഹൈക്കോടതി കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് നാം കണ്ടതാണ്. ചില കോടതികള്‍ കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതൊക്കെ സ്വഭാവികം മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെ എസ് സുരേഷ് പറഞ്ഞു.

ഇതൊക്കെ ജനാധിപത്യ പ്രക്യയയുടെ ഭാഗമാണെന്ന് വിശ്വസിക്കാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ബിജെപി പ്രതിനിധി പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെയും മാത്രമാണ് വിമര്‍ശിക്കുന്നതെന്നും സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെ ഓര്‍ക്കുന്നില്ലെന്നും എസ് സുരേഷ് കുറ്റപ്പെടുത്തി. കേരളത്തില്‍ വാക്‌സിനെടുക്കാന്‍ ക്യൂ നിന്ന് ആളുകള്‍ കുഴഞ്ഞു വീഴുന്നത് കാണുന്നില്ലേ? ശത്രു രാജ്യങ്ങളായ ചൈനയെക്കാളും പാകിസ്ഥാനെക്കാളും ഇന്ത്യയെ തരംതാഴ്ത്തി കെട്ടാനാണ് ഇവര്‍(വിമര്‍ശകര്‍) ശ്രമിക്കുന്നത്. എസ് സുരേഷ് ആരോപിച്ചു.

ഇന്ത്യയുടെ ഉപ്പും ചോറും തിന്നുന്ന നിങ്ങള്‍ ശത്രു രാജ്യങ്ങള്‍ പോലും കാണിക്കാത്ത ക്രൂരത കാണിക്കരുതെന്നും ബിജെപി നേതാവ് പറഞ്ഞു. എന്നാല്‍ ഇത് ഇകഴ്ത്തിലിന്റെ പ്രശ്‌നമല്ലെന്നും ആളുകള്‍ മരിച്ചു വീഴുന്ന് കാണുന്നില്ലെയെന്നും അവതാരകന്‍ മറുപടി പറഞ്ഞു.

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അടിയന്തരമായി ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഡെല്‍ഹി ഹൈക്കോടതി നേരത്തെ പറഞ്ഞത്. ഡെല്‍ഹിക്ക് അനുവദിച്ച 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ പൂര്‍ണമായും നല്‍കുന്നത് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിരവധി മനുഷ്യരുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന കാര്യമാണിത്. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. വളരെ ഗൗരവത്തോടെയാണ് സാഹചര്യത്തെ വീക്ഷിക്കുന്നതെന്നും ഡെല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കാത്തുനില്‍ക്കാനാവില്ല, ഇന്നു തന്നെ നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജനുമായി വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story