Top

എഴുതി തള്ളാനായിട്ടില്ല, വീര്യം ഇനിയും ബാക്കിയുണ്ട്; ഡല്‍ഹിയുടെ നിര്‍ണായക വിക്കറ്റുകള്‍ പോക്കറ്റിലാക്കി ശ്രീശാന്ത്

ഡല്‍ഹിക്കെതിരായ മുഷ്താഖ് അലി ടി20 മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി എസ്. ശ്രീശാന്ത്. ഡല്‍ഹി നായകനും ടോപ് സ്‌കോറുറുമായ ശിഖര്‍ ധവാന്‍, ഐപിഎല്‍ സ്റ്റാര്‍ നിധീഷ് റാണ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇത്തവണ റണ്‍ വിട്ടുകൊടുക്കുന്നതിലും താരം മെച്ചപ്പെട്ടു. നാല് ഓവറില്‍ 11.50 ഇക്കണോമിയില്‍ 46 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. മുംബൈക്കെതിരായ രണ്ടാം മത്സരത്തിന് ശേഷം ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. 4 ഓവറില്‍ 47 റണ്‍സാണ് മുംബൈക്കെതിരെ ശ്രീ വഴങ്ങിയത്. […]

15 Jan 2021 6:02 AM GMT

എഴുതി തള്ളാനായിട്ടില്ല, വീര്യം ഇനിയും ബാക്കിയുണ്ട്; ഡല്‍ഹിയുടെ നിര്‍ണായക വിക്കറ്റുകള്‍ പോക്കറ്റിലാക്കി ശ്രീശാന്ത്
X

ഡല്‍ഹിക്കെതിരായ മുഷ്താഖ് അലി ടി20 മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി എസ്. ശ്രീശാന്ത്. ഡല്‍ഹി നായകനും ടോപ് സ്‌കോറുറുമായ ശിഖര്‍ ധവാന്‍, ഐപിഎല്‍ സ്റ്റാര്‍ നിധീഷ് റാണ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇത്തവണ റണ്‍ വിട്ടുകൊടുക്കുന്നതിലും താരം മെച്ചപ്പെട്ടു. നാല് ഓവറില്‍ 11.50 ഇക്കണോമിയില്‍ 46 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്.

മുംബൈക്കെതിരായ രണ്ടാം മത്സരത്തിന് ശേഷം ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. 4 ഓവറില്‍ 47 റണ്‍സാണ് മുംബൈക്കെതിരെ ശ്രീ വഴങ്ങിയത്. പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് ഒരു വിക്കറ്റ് നേടിയിരുന്നു. ആദ്യ വിക്കറ്റ് നേട്ടം ഒരു തുടക്കം മാത്രമാണെന്നായിരുന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്. മൂന്നാം മത്സരത്തില്‍ പരിചയ സമ്പത്തിനൊത്ത പ്രകടനമാണ് ശ്രീശാന്ത് പുറത്തെടുത്ത്. എന്നാല്‍ കൂടുതല്‍ റണ്‍ വിട്ടുനല്‍കുന്നത് താരത്തിന് ശുഭകരമാവില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം മൂന്നാം മത്സരത്തില്‍ കേരളം തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയും (54 പന്തില്‍ 91 റണ്‍സ്) വിഷ്ണു വിനോദുമാണ് (38 പന്തില്‍ 71 റണ്‍സ്) കേരളത്തിന്റെ വിജയ ശില്‍പ്പികള്‍. ഴിഞ്ഞ മത്സരത്തിലെ കേരളാ ഹീറോ മുഹമ്മദ് അസഹ്‌റുദ്ദീന്‍ ഇത്തവണ പൂജ്യനായി മടങ്ങി. ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയാണ് അസഹ്‌റിനെ കൂടാരം കയറ്റിയത്.

Next Story

Popular Stories