Top

ശ്രീശാന്ത് തല്ലുവാങ്ങിയോ? മുംബൈ കേരള മത്സരത്തിന് ശേഷം ആരാധകരുടെ പോര്

മുംബൈ കേരള മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനവും ശ്രീശാന്തിന്റെ ബൗളിംഗുമാണ്. അസഹ്‌റുദ്ദീന്‍ വെടിക്കെട്ട് ബാറ്റിംഗിന് അഭിനന്ദ പ്രവാഹവുമായി ആരാധകരെത്തിയപ്പോള്‍ ശ്രീശാന്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. 4 ഓവറില്‍ 47 റണ്‍സാണ് ശ്രീശാന്ത് വിട്ടുനല്‍കിയത്. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ ശ്രീശാന്ത് ഒരു വിക്കറ്റ് നേടിയിരുന്നു. ആദ്യ വിക്കറ്റ് നേട്ടം ഒരു തുടക്കം മാത്രമാണെന്നായിരുന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. 11.80 ഇക്കണോമിയിലായിരുന്നു ശ്രീശാന്തിന്റെ പ്രകടനം. എന്നാല്‍ […]

13 Jan 2021 11:07 PM GMT

ശ്രീശാന്ത് തല്ലുവാങ്ങിയോ? മുംബൈ കേരള മത്സരത്തിന് ശേഷം ആരാധകരുടെ പോര്
X

മുംബൈ കേരള മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനവും ശ്രീശാന്തിന്റെ ബൗളിംഗുമാണ്. അസഹ്‌റുദ്ദീന്‍ വെടിക്കെട്ട് ബാറ്റിംഗിന് അഭിനന്ദ പ്രവാഹവുമായി ആരാധകരെത്തിയപ്പോള്‍ ശ്രീശാന്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. 4 ഓവറില്‍ 47 റണ്‍സാണ് ശ്രീശാന്ത് വിട്ടുനല്‍കിയത്. പുതുച്ചേരിക്കെതിരായ മത്സരത്തില്‍ ശ്രീശാന്ത് ഒരു വിക്കറ്റ് നേടിയിരുന്നു. ആദ്യ വിക്കറ്റ് നേട്ടം ഒരു തുടക്കം മാത്രമാണെന്നായിരുന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

11.80 ഇക്കണോമിയിലായിരുന്നു ശ്രീശാന്തിന്റെ പ്രകടനം. എന്നാല്‍ മറുവശത്ത് ശ്രീശാന്ത് മാത്രമായിരുന്നില്ല തല്ല് വാങ്ങിയതെന്നാണ് ആരാധകരുടെ പ്രതികരണം. കേരളത്തിന്റെ തന്നെ നിദേഷ് 4 ഓവറില്‍ 50 റണ്‍സ് വഴങ്ങിയിരുന്നു. കൂടാതെ പേരുകേട്ട മുംബൈ ബൗളിംഗ് നിരയും കണക്കിന് റണ്‍സ് വിട്ടുനല്‍കിയെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കേരളാ ടീമിലെ പരിചയ സമ്പന്നനായ താരത്തിന്റെ മോശം പ്രകടനം നിസാരമായി കാണാനാവില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. ജലജ് സക്‌സേന, കെ.എം ആസിഫ് തുടങ്ങിയ മികച്ച ബൗളര്‍മാര്‍ കേരളത്തിനുണ്ട്. മുംബൈയ്‌ക്കെതിരെ 6.20 ഇക്കണോമിയില്‍ പന്തെറിഞ്ഞ ആസിഫ് 3 വിക്കറ്റുകളും നേടിയിരുന്നു. ആദ്യ സ്‌പെല്ലില്‍ പന്തെറിയാന്‍ ആസിഫിനെപ്പോലുള്ള താരങ്ങളെ ആശ്രയിക്കാന്‍ നായകന്‍ സഞ്ജു സാംസണ്‍ തയ്യാറാവുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Next Story

Popular Stories