Top

ഏഴ് വര്‍ഷത്തിനുശേഷം ശ്രീശാന്ത് മടങ്ങിവരുന്നു; ലക്ഷ്യം ഐപിഎല്‍?

ഒത്തുകളി ആരോപണത്തെതുടര്‍ന്ന് ഏഴുവര്‍ഷത്തെ വിലക്കിലായിരുന്ന മുന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിരിച്ചുവരവിനൊരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്‌സ് ടി-ട്വന്റി ടൂര്‍ണമെന്റിലൂടെയാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് രണ്ടാംവരവ് നടത്തുന്നത്.

26 Nov 2020 2:20 AM GMT

ഏഴ് വര്‍ഷത്തിനുശേഷം ശ്രീശാന്ത് മടങ്ങിവരുന്നു; ലക്ഷ്യം ഐപിഎല്‍?
X

ഒത്തുകളി ആരോപണത്തെതുടര്‍ന്ന് ഏഴുവര്‍ഷത്തെ വിലക്കിലായിരുന്ന മുന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിരിച്ചുവരവിനൊരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്‌സ് ടി-ട്വന്റി ടൂര്‍ണമെന്റിലൂടെയാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് രണ്ടാംവരവ് നടത്തുന്നത്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന കെസിഎ പ്രസിഡന്റ്‌സ് കപ്പില്‍ ആകെ ആറ് ടീമുകളാണ് പോരാടുന്നത്. ഇതില്‍ കെസിഎ ടൈഗേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞായിരിക്കും ശ്രീശാന്ത് ക്രീസിലെത്തുക. ആലപ്പുഴയില്‍ വച്ചു നടക്കുന്ന ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണമാണ് ശ്രീശാന്ത്.

അതേസമയം, കേരള ടീമില്‍ സജീവമാകുന്നതിലൂടെ ഐപിഎല്‍ സാധ്യതകള്‍ വീണ്ടും തുറക്കുക എന്ന ലക്ഷ്യമാണ് താരത്തിനുള്ളത്. അതിനാല്‍തന്നെ തന്റെ തിരിച്ചുവരവ് മത്സരത്തിലൂടെ ഏഴുവര്‍ഷത്തെ ഇടവേള നികത്താനുള്ള പരിശീലനത്തിലാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലേക്കുള്ള മലയാളി താരത്തിന്റെ മടങ്ങിവരവ് കാത്തിരിക്കുന്ന ആരാധകരും ടൂര്‍ണമെന്റിന്റെ താരമായി ശ്രീശാന്ത് മാറുമെന്ന പ്രതീക്ഷയിലാണ്.

ഒത്തുകളി കേസില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് ലഭിച്ച താരം കോടതി വിധിയിലൂടെ വിലക്ക് ഏഴ് വര്‍ഷത്തേക്കായി കുറച്ചിരുന്നു. 2020 സെപ്റ്റംബറില്‍ ഈ വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ തുടര്‍ന്ന് കളിക്കാനുള്ള അനുമതിയായതോടെയാണ് തിരിച്ചുവരവ്.

ഇന്ത്യയ്ക്കുവേണ്ടി 27 ടെസ്റ്റുകളിലും 53 ഏകദിന മത്സരങ്ങളിലും പത്ത് ടിട്വന്റി മത്സരങ്ങളിലും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2007ലെ ടി-ട്വന്റി ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടിയിട്ടുള്ള താരം 7 വിക്കറ്റാണ് ടിട്വന്റികയില്‍ ഇന്ത്യയ്ക്കായി വീഴ്ത്തിയത്.

ഇന്ത്യയ്ക്കുവേണ്ടി 27 ടെസ്റ്റുകളിലും 53 ഏകദിന മത്സരങ്ങളിലും പത്ത് ടി-ട്വന്റി മത്സരങ്ങളിലും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2007ലെ ടി-ട്വന്റി ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടിയിട്ടുള്ള താരം 7 വിക്കറ്റാണ് ടി-ട്വന്റിയില്‍ ഇന്ത്യയ്ക്കായി വീഴ്ത്തിയത്. 2011ലെ ഇംഗ്ലണ്ട് സീരീസിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. 2013ല്‍ ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ക്രീസിലിറങ്ങിയത്.

Next Story

Popular Stories