പതിവു രീതിയില്‍ കണ്ണുരുട്ടി, പിന്നീട് പന്ത് നിലതൊട്ടിട്ടില്ല; വൈറലായി ശ്രീശാന്ത്, വീഡിയോ
ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ഇത്തവണ മടങ്ങി വരവില്‍ ശ്രീശാന്തിന് ഗുണകരമായില്ല. സയിദ് മുഷ്താഖലി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവതാരം ജൈസ്വാളിനെതിരായ ശ്രീശാന്തിന്റെ സ്ലഡ്ജാണ് പാളിപ്പോയത്. പ്രതീക്ഷകളേറി, ഇത്തവണ അസഹ്റുദ്ദീൻ പൂജ്യനായി; ഡൽഹിക്കെതിരെ കേരളത്തിന് മോശം തുടക്കം ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി […]

ബാറ്റ്സ്മാനെ പ്രകോപിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ബൗളര്‍ എസ് ശ്രീശാന്തിന്റെ പതിവുരീതിയാണ്. പ്രകോപനത്തിലൂടെ മാനസിക മുന്‍തൂക്കം നേടി വിക്കറ്റെടുക്കുന്ന രീതിയില്‍ ഏറെക്കുറെ വിജയിക്കുന്ന വ്യക്തി കൂടിയാണ് താരം. എന്നാല്‍ പതിവ് രീതി ഇത്തവണ മടങ്ങി വരവില്‍ ശ്രീശാന്തിന് ഗുണകരമായില്ല. സയിദ് മുഷ്താഖലി ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവതാരം ജൈസ്വാളിനെതിരായ ശ്രീശാന്തിന്റെ സ്ലഡ്ജാണ് പാളിപ്പോയത്.
പ്രതീക്ഷകളേറി, ഇത്തവണ അസഹ്റുദ്ദീൻ പൂജ്യനായി; ഡൽഹിക്കെതിരെ കേരളത്തിന് മോശം തുടക്കം
ആറാമത്തെ ഓവര്‍ എറിയാന്‍ ശ്രീശാന്തെത്തുന്നു. ആദ്യ പന്ത് ക്രീസില്‍ നിന്ന് മുന്നോട്ട് കയറി അടിക്കാന്‍ ജൈസ്വാളിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് സഞ്ജുവിന്റെ കൈകളില്‍ സുരക്ഷിതം. ജൈസ്വളിന്റെ അടുത്തേക്ക് നടന്നടുത്ത ശ്രീശാന്ത് താരത്തെ കണ്ണുരൂട്ടി, പിന്നീട് വ്യക്തമാവാത്ത രീതിയില്‍ എന്തോ പറഞ്ഞ് തിരിച്ചു നടന്നു. പ്രകോപനത്തിന് അത്രയും മതിയായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് ശ്രീശാന്തിന് അത്ര സുഖകരമല്ലാത്ത കാര്യങ്ങളായിരുന്നു.
രണ്ടാമത്തെ പന്ത് ജൈസ്വാള്‍ ഗ്യാലറി കയറ്റി. കൂറ്റന്‍ സിക്സര്‍. ഓഫ്സൈഡിലേക്ക് മാറി മൂന്നാമത്ത് പന്ത് വീണ്ടും ജൈസ്വാള്‍ സികസറടിച്ചു. ആറാമത്തെ ഓവര്‍ വരെ സ്ട്രൈക്ക് റേറ്റില്‍ വലിയ മുന്നേറ്റം നടത്താന്‍ ജൈസ്വാളിന് കഴിഞ്ഞിരുന്നില്ല. ശ്രീശാന്തിന്റെ ഓവറിന് ശേഷം കുറ്റനടികളുമായി ജൈസ്വാള്‍ കളംനിറയുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി 40 റണ്‍സാണ് മത്സരത്തില്‍ താരം സ്കോര്‍ ചെയ്തത്.
— Sandybatsman (@sandybatsman) January 14, 2021