Top

ഐപിഎല്ലില്‍ പണം വാരിയെറിയാന്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍; ശ്രീശാന്തിന് അവസരം നല്‍കുമോ?

ഐപിഎല്‍ താരലേലത്തില്‍ പണം വാരിയെറിയാന്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍. 53.20 കോടി രൂപയാണ് ഇത്തവണ ടീമിന് ചെലവഴിക്കാന്‍ സാധിക്കുക. ലീഗിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പണം ചെലവാക്കാന്‍ ഇത്തവണ പഞ്ചാബിന് കഴിയും. ഒമ്പത് താരങ്ങളെ ടീമിലെത്താക്കാം. അഞ്ച് വിദേശ താരങ്ങളെയും ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയും. ക്രിക്കറ്റിലേക്ക് തിരികെയെത്തിയ മലയാളി പേസ് ബൗളര്‍ എസ് ശ്രീശാന്തിനെ പഞ്ചാബ് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 75 ലക്ഷം രൂപയ്ക്കാണ് ഇത്തവണ ശ്രീശാന്ത് ലേലത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് പഞ്ചാബിന് […]

7 Feb 2021 7:25 AM GMT

ഐപിഎല്ലില്‍ പണം വാരിയെറിയാന്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍; ശ്രീശാന്തിന് അവസരം നല്‍കുമോ?
X

ഐപിഎല്‍ താരലേലത്തില്‍ പണം വാരിയെറിയാന്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍. 53.20 കോടി രൂപയാണ് ഇത്തവണ ടീമിന് ചെലവഴിക്കാന്‍ സാധിക്കുക. ലീഗിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പണം ചെലവാക്കാന്‍ ഇത്തവണ പഞ്ചാബിന് കഴിയും. ഒമ്പത് താരങ്ങളെ ടീമിലെത്താക്കാം. അഞ്ച് വിദേശ താരങ്ങളെയും ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയും. ക്രിക്കറ്റിലേക്ക് തിരികെയെത്തിയ മലയാളി പേസ് ബൗളര്‍ എസ് ശ്രീശാന്തിനെ പഞ്ചാബ് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

75 ലക്ഷം രൂപയ്ക്കാണ് ഇത്തവണ ശ്രീശാന്ത് ലേലത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് പഞ്ചാബിന് വേണ്ടി ശ്രീശാന്ത് കളിക്കുകയും ചെയ്തത് താരത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ലേലത്തിന് മുന്‍പ് ശ്രീശാന്തിനെ ടീമിലെടുക്കുന്ന കാര്യത്തില്‍ ഒരു ടീമും പ്രതികരിച്ചിട്ടില്ല. ആയിരത്തിലധികം താരങ്ങളാണ് ഇത്തവണ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ തിരിച്ചുവരവ്

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് ശ്രീശാന്ത് തിരിച്ചുവന്നത്. 37കാരനായി ശ്രീശാന്തിന് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല. മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന നിരവധി യുവതാരങ്ങള്‍ ഇപ്പോഴുണ്ട്. ടി20 ഫോര്‍മാറ്റിന് വേണ്ടി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും മികച്ച ഫോമിലേക്ക് ഉയരാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കണോമി റേറ്റാണെങ്കില്‍ 10ന് മുകളിലും.

ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 ഏകദിനത്തിലും 75 ടി20യില്‍ 7 വിക്കറ്റ് എന്നിങ്ങനെയാണ് സമ്പാദ്യം.

Next Story

Popular Stories