Top

‘പ്രധാനമന്ത്രി, മുഖ്യമന്ത്രി ഫണ്ടിലേക്ക് പണമയക്കുന്നത് രണ്ടാമത് മതി, ആദ്യം ചുറ്റിലും നോക്കൂ’; എസ് ശ്രീശാന്ത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്‍ക്കാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത്. ഫെയിസ്ബുക്കിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലെന്നും ശ്രീശാന്ത് പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സഹായ ഫണ്ടിലേക്ക് പണം നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ ചുറ്റുപാടും ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള […]

4 May 2021 9:48 AM GMT

‘പ്രധാനമന്ത്രി, മുഖ്യമന്ത്രി ഫണ്ടിലേക്ക് പണമയക്കുന്നത് രണ്ടാമത് മതി, ആദ്യം ചുറ്റിലും നോക്കൂ’; എസ് ശ്രീശാന്ത്
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായം ആദ്യം നല്‍കേണ്ടത് ചുറ്റുമുള്ളവര്‍ക്കാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത്. ഫെയിസ്ബുക്കിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലെന്നും ശ്രീശാന്ത് പറഞ്ഞു.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സഹായ ഫണ്ടിലേക്ക് പണം നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ ചുറ്റുപാടും ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ അടുത്തുള്ള ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല’ ശ്രീശാന്ത്

പോസ്റ്റില്‍ ശ്രീശാന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചുമായി ബന്ധപ്പെടുത്തിയാണ് ചിലര്‍ പോസ്റ്റിനെ വിലയിരുത്തുന്നത്. ശ്രീശാന്തിന്റെ സംഘപരിവാര്‍ ബന്ധത്തെ ചൂണ്ടിക്കാണിച്ച് വിമര്‍ശനവും പോസ്റ്റില്‍ കമന്റായി പ്രത്യക്ഷപ്പെടുന്നുണ്ട്.

Next Story