‘കുഞ്ഞാലിക്കുട്ടി സമര്‍ഥനായ നേതാവ്’; എസ്ആര്‍പി പറയുന്നു
മുസ്ലീംലീഗിലെ സമര്‍ഥനായ നേതാവാണ് പികെ കുഞ്ഞാലിക്കുട്ടിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. അങ്ങനെയൊരു നേതാവ് എന്തിനാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നതെന്നും ന്യൂനപക്ഷ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ഡല്‍ഹിയില്‍ നടത്തേണ്ട സന്ദര്‍ഭമല്ലേ ഇതെന്നും എസ്ആര്‍പി മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. എസ്ആര്‍പിയുടെ വാക്കുകള്‍: ”എന്തിനാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്? അദ്ദേഹം എംപിയല്ലേ? യഥാര്‍ഥത്തില്‍ ന്യൂനപക്ഷ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ഡല്‍ഹിയില്‍ അദ്ദേഹം നടത്തേണ്ട സന്ദര്‍ഭമല്ലേ ഇത്? അവരുടെ കൂട്ടത്തിലെ സമര്‍ഥനായ രാഷ്ട്രീയ നേതാവാണ് […]

മുസ്ലീംലീഗിലെ സമര്‍ഥനായ നേതാവാണ് പികെ കുഞ്ഞാലിക്കുട്ടിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. അങ്ങനെയൊരു നേതാവ് എന്തിനാണ് ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നതെന്നും ന്യൂനപക്ഷ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ഡല്‍ഹിയില്‍ നടത്തേണ്ട സന്ദര്‍ഭമല്ലേ ഇതെന്നും എസ്ആര്‍പി മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.
എസ്ആര്‍പിയുടെ വാക്കുകള്‍: ”എന്തിനാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നത്? അദ്ദേഹം എംപിയല്ലേ? യഥാര്‍ഥത്തില്‍ ന്യൂനപക്ഷ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ഡല്‍ഹിയില്‍ അദ്ദേഹം നടത്തേണ്ട സന്ദര്‍ഭമല്ലേ ഇത്? അവരുടെ കൂട്ടത്തിലെ സമര്‍ഥനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. യുഡിഎഫിന്റെ നേതൃത്വം പിടിക്കാന്‍ വേണ്ടിയല്ലേ അങ്ങനെ ഒരാള്‍ ഇങ്ങോട്ട് വന്നത് എന്ന് അകലെ നിന്നു നോക്കുന്ന ഞങ്ങള്‍ക്കു തോന്നും. അതു പറയും.”
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍വിജയം നേടുമെന്നും എസ്ആര്‍പി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു കാര്യങ്ങളാണ് ഇടതുമുന്നണിയെ പ്രധാനമായും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
”നല്ല പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.വലിയ വിജയം വരിക്കും എന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും സഹായിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തുന്ന മുന്നണിയായി എല്‍ഡിഎഫിനെ ജനം അംഗീകരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പരിപാടികളെ ജനം വിലമതിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ ബോധപൂര്‍വം നീങ്ങുകയാണെന്ന് പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞു എന്നതാണു മൂന്നാമത്തേത്. ബിജെപി നേതാവ് സംസാരിക്കുന്നതും അവരുടെ പത്രം എഴുതുന്നതും അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതിനെതിരെയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.”