Top

മന്ത്രിസഭാ രൂപീകരണം: ‘ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം’; സിപിഐഎം നിലപാട് പറഞ്ഞ് എസ്ആര്‍പി

കെകെ ശൈലജയുടെ പേരുപറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

27 May 2021 12:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രിസഭാ രൂപീകരണം: ‘ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം’; സിപിഐഎം നിലപാട് പറഞ്ഞ് എസ്ആര്‍പി
X

സ്ഥാനാര്‍ഥി നിര്‍ണ്ണയം, മന്ത്രിസഭാ രൂപീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയായി സിപിഐഎം നിലപാട് വിശദീകരിച്ച് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാരും മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്നത് സിപിഐഎം സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനമാണെന്ന് എസ്ആര്‍പി പറഞ്ഞു. പാര്‍ലമെന്ററി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുമ്പോള്‍ മാത്രമാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പരിഗണിക്കപ്പെടുന്നത് എന്ന് കരുതുന്നത് പാര്‍ട്ടി ബോധത്തിന്റെ നിലപാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി ഒരുവിഭാഗം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സംഘംചേര്‍ന്ന് പ്രചാരവേലകള്‍ സംഘടിപ്പിച്ച് പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി എസ്ആര്‍പി കുറ്റപ്പെടുത്തി. ഇതിന് പിന്നാമ്പുറത്തുള്ളത് വലതുപക്ഷ രാഷ്ട്രീയ താല്‍പ്പര്യങ്ങളും ചില മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അസൂയയും പകയുമാണെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കരുതിക്കൂട്ടി സംഘടിപ്പിക്കുന്ന പ്രചാരവേലകളെ പാര്‍ട്ടി തള്ളിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണ്ണയത്തിനും മന്ത്രിസഭാ രൂപീകരണത്തിനും വേണ്ടിയുള്ള പാര്‍ട്ടി കാഴ്ച്ചപ്പാടുകള്‍ക്കെതിരായി പ്രചരിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്നുണ്ടെന്നും എസ്ആര്‍പി പറഞ്ഞു. പാര്‍ട്ടിയുടെ അജണ്ട പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. അത് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വിട്ടുകൊടുക്കില്ല. ചുമതലകള്‍ സമര്‍ഥമായി കൈകാര്യം ചെയ്തവര്‍ക്ക് ഇളവുനല്‍കിയാല്‍ 26 എംഎല്‍എമാര്‍ക്കും 11 മന്ത്രിമാര്‍ക്കും ഇലവുനല്‍കേണ്ടിവരുമെന്ന് എസ്ആര്‍പി പറഞ്ഞു. കെകെ ശൈലജയുടെ പേരുപറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

Next Story

Popular Stories