സിപിഐഎം സെക്രട്ടറി സ്ഥാനത്ത് വിജയരാഘവന്‍ തുടരുമോ? കോടിയേരിയോ? എസ്ആര്‍പിയുടെ മറുപടി
ആരോഗ്യനില വീണ്ടെടുത്ത ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെയെത്തുമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. എ വിജയരാഘവന്റെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താത്കാലികമായി എടുത്ത തീരുമാനമാണ്. കോടിയേരിയുടെ അനാരോഗ്യം മൂലമാണ് അത് വേണ്ടിവന്നതെന്നും എസ്ആര്‍പി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എസ്ആര്‍പിയുടെ വാക്കുകള്‍: ”എ വിജയരാഘവന്റെ പാര്‍ട്ടി സെക്രട്ടറി താല്‍ക്കാലികമായി എടുത്ത തീരുമാനമാണ്. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം മൂലമാണ് അതു വേണ്ടിവന്നത്. എല്ലാം വിലയിരുത്തി ആവശ്യമായ തീരുമാനം എടുക്കാമല്ലോ. […]

ആരോഗ്യനില വീണ്ടെടുത്ത ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെയെത്തുമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. എ വിജയരാഘവന്റെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താത്കാലികമായി എടുത്ത തീരുമാനമാണ്. കോടിയേരിയുടെ അനാരോഗ്യം മൂലമാണ് അത് വേണ്ടിവന്നതെന്നും എസ്ആര്‍പി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എസ്ആര്‍പിയുടെ വാക്കുകള്‍: ”എ വിജയരാഘവന്റെ പാര്‍ട്ടി സെക്രട്ടറി താല്‍ക്കാലികമായി എടുത്ത തീരുമാനമാണ്. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം മൂലമാണ് അതു വേണ്ടിവന്നത്. എല്ലാം വിലയിരുത്തി ആവശ്യമായ തീരുമാനം എടുക്കാമല്ലോ. സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടേയും ജോലി ഒന്നു തന്നെയാണ്. കേരളത്തിനു പുറത്തു പല സംസ്ഥാനങ്ങളിലും പാര്‍ട്ടി സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറും ഒരാള്‍ തന്നെയായിരുന്നു. ബംഗാളില്‍ പ്രമോദ് ദാസ് ഗുപ്ത ഈ രണ്ടു പദവികളും ഒരുമിച്ചാണ് വഹിച്ചത്. ബിമന്‍ബസുവും ഈ രണ്ടു പദവികള്‍ ഒരേ സമയം വഹിച്ചിട്ടുണ്ട്.
ആരോഗ്യം വീണ്ടെടുത്താല്‍ കോടിയേരിക്ക് സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരും. ഇപ്പോള്‍ അവധി എടുത്തിരിക്കുന്നതല്ലേ.”
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍വിജയം നേടുമെന്നും എസ്ആര്‍പി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു കാര്യങ്ങളാണ് ഇടതുമുന്നണിയെ പ്രധാനമായും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ”നല്ല പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.വലിയ വിജയം വരിക്കും എന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും സഹായിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ബദല്‍ നയങ്ങള്‍ ഉയര്‍ത്തുന്ന മുന്നണിയായി എല്‍ഡിഎഫിനെ ജനം അംഗീകരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പരിപാടികളെ ജനം വിലമതിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെതിരെ ബോധപൂര്‍വം നീങ്ങുകയാണെന്ന് പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞു എന്നതാണു മൂന്നാമത്തേത്. ബിജെപി നേതാവ് സംസാരിക്കുന്നതും അവരുടെ പത്രം എഴുതുന്നതും അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നതിനെതിരെയുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.”