താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
ഹൈക്കോടതി വിധിയുടെ അന്തസത്തയോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ വിയോജിപ്പുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് സുപ്രിംകോടതിയില്‍ അറിയിച്ചിരിക്കുന്നത്.
1 July 2021 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേരള ചീഫ് ജസ്റ്റിസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ അന്തസത്തയോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതില്‍ വിയോജിപ്പുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് സുപ്രിംകോടതിയില്‍ അറിയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ മുതലായവയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമായിരുന്നു ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നത്. ഒരു തസ്തികയില്‍ ഏറെക്കാലം ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്താന്‍ വകുപ്പില്ലെന്നാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവുകൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നത്.
എന്നാല്‍ തന്റെ അഭിപ്രായം മാനിക്കാതെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് നിയമപരവും ഭരണപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ചീഫ് സെക്രട്ടറി സുപ്രിംകോടതിയ്ക്കുമുന്നില്‍ ചൂണ്ടിക്കാട്ടുന്നത്. ഐഎച്ച്ആര്‍ഡി വകുപ്പില്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് സുപ്രിംകോടതിയില്‍ ഹാജരായത്.