
ഒരു പുസ്തകം അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വിവര്‍ത്തനത്തിന്റെ മികവ് കൂടിയാണെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. തന്റെ ശ്രദ്ധേയമായ നോവല്‍ ‘മീശ’യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘മോസ്റ്റാഷിന്’ ജെസിബി ലിറ്ററേച്ചര്‍ പ്രൈസ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മീശയുടെ വിവര്‍ത്തകയായ ജയശ്രീ കളത്തിലിനെയും പ്രശംസിച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ പോസ്റ്റ്.
പ്രാദേശിക ഭാഷയും നാടന്‍കഥകളും സംഭാഷണങ്ങളുമുള്ള ഒരു നോവലാകുമ്പോള്‍ ട്രാന്‍സ്ലേഷന് ബുദ്ധിമുട്ട് ഏറും. അതുകൊണ്ട് ജെസിബി ലിറ്ററേച്ചര്‍ പ്രൈസിന് ഞാന്‍ ജയശ്രീയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഹരീഷ് പറഞ്ഞു.
‘മീശ’ എന്റെ നോവലാണെങ്കില്‍ ‘മൊസ്റ്റാഷ്’ ഞങ്ങള്‍ രണ്ടുപേരുടേതുമാണ്. താന്‍ ജെസിബി പ്രൈസ് ആഗ്രഹിച്ചിരുന്നു. കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അത് പറയാതെ തന്നെ അറിയാമല്ലോയെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ഹാര്‍പര്‍ കോളിന്‍സിനും എഡിറ്റര്‍ രാഹുല്‍ സോണിക്കും ഉദയന്‍ മിത്രയ്ക്കും ഡിസി ബുക്‌സിനും സച്ചിദാനന്ദന്‍ മാഷിനും നന്ദി.
ഒപ്പം പ്രതിസന്ധി സമയത്ത് കൂടെനിന്ന് ചേര്‍ത്ത് പിടിച്ചവരെ ഓര്‍ക്കുന്നുവെന്നും ഒപ്പം നിന്നതുകൊണ്ട് അവര്‍ക്കുണ്ടായ പ്രതിസന്ധികളേയും താന്‍ ഓര്‍ക്കുന്നും ഹരീഷ് തന്റെ കുറിപ്പില്‍ പറഞ്ഞു.