Top

‘മീശ’ നോവലിന് അംഗീകാരം; എസ് ഹരീഷിന് നന്തനാര്‍ പുരസ്‌കാരം

മലപ്പുറം: വള്ളുവനാടന്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്. മീശ എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഡോ. എന്‍പി വിജയകൃഷ്ണന്‍, ഡോ,പി ഗീത, പിഎസ് വിജയകുമാര്‍ എന്നിവര്‍ ജൂറികളായ സമിതിയാണ് ഹരീഷിനെ തെരഞ്ഞെടുത്തത്. അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തിയ്യതി പീന്നിട് പ്രഖ്യാപിക്കും.

19 Oct 2020 10:06 PM GMT

‘മീശ’ നോവലിന് അംഗീകാരം; എസ് ഹരീഷിന് നന്തനാര്‍ പുരസ്‌കാരം
X

മലപ്പുറം: വള്ളുവനാടന്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്. മീശ എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്.

ഡോ. എന്‍പി വിജയകൃഷ്ണന്‍, ഡോ,പി ഗീത, പിഎസ് വിജയകുമാര്‍ എന്നിവര്‍ ജൂറികളായ സമിതിയാണ് ഹരീഷിനെ തെരഞ്ഞെടുത്തത്.

അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുകയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തിയ്യതി പീന്നിട് പ്രഖ്യാപിക്കും.

Next Story