Top

റഷ്യയുടെ ആണവ യുദ്ധ വിമാനത്തിന്റെ ചിറകരിഞ്ഞ് അജ്ഞാതര്‍; പ്രധാനഭാഗങ്ങള്‍ മോഷണം പോയി, ആശങ്കയില്‍ റഷ്യ

മോസ്‌കോ: റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ കൈവശമുള്ള ഡൂംസ്‌ഡേ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗം മോഷണം പോയി. സൈനിക കമാന്‍ഡോകള്‍ക്ക് ആണവായുധ ആക്രമണ സമയത്ത് ഉപയോഗിക്കാന്‍ വേണ്ടി രൂപ കല്‍പ്പന ചെയ്ത ഇല്യുഷിന്‍ II-80 എന്ന യുദ്ധവിമാനത്തിലെ റേഡിയോ ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡൂംസ് ഡേ എന്ന ഇരട്ടപ്പേരിലാണ് ഈ യുദ്ധ വിമാനം അറിയപ്പെടാറ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പൊലീസ് നല്‍കുന്ന വിവര പ്രകാരം 13,600 ഡോളര്‍ വിലവരുന്ന ഉപകരണം ഇല്യുഷിന്‍ II-80 എന്ന […]

10 Dec 2020 4:28 AM GMT

റഷ്യയുടെ ആണവ യുദ്ധ വിമാനത്തിന്റെ ചിറകരിഞ്ഞ് അജ്ഞാതര്‍; പ്രധാനഭാഗങ്ങള്‍ മോഷണം പോയി, ആശങ്കയില്‍ റഷ്യ
X

മോസ്‌കോ: റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ കൈവശമുള്ള ഡൂംസ്‌ഡേ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗം മോഷണം പോയി. സൈനിക കമാന്‍ഡോകള്‍ക്ക് ആണവായുധ ആക്രമണ സമയത്ത് ഉപയോഗിക്കാന്‍ വേണ്ടി രൂപ കല്‍പ്പന ചെയ്ത ഇല്യുഷിന്‍ II-80 എന്ന യുദ്ധവിമാനത്തിലെ റേഡിയോ ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡൂംസ് ഡേ എന്ന ഇരട്ടപ്പേരിലാണ് ഈ യുദ്ധ വിമാനം അറിയപ്പെടാറ്.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പൊലീസ് നല്‍കുന്ന വിവര പ്രകാരം 13,600 ഡോളര്‍ വിലവരുന്ന ഉപകരണം ഇല്യുഷിന്‍ II-80 എന്ന യുദ്ധ വിമാനത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അടിയന്തിര സാഹചര്യമാണിതെന്നാണ് റഷ്യന്‍ പ്രസിഡന്റ് വള്ാദിമര്‍ പുതിന്റെ പ്രതിനിധി ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ യുദ്ധ വിമാനമുണ്ടായിരുന്ന ഏവിയേഷന്‍ സയിന്റിഫിക് ആന്റ് ടെക്‌നിക്കല്‍ കോംപ്ലക്‌സില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം വ്യക്തമായത്.

റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസിന്റെ റിപ്പോര്‍ട്ട് പ്രകാരം മോഷണം നടക്കുന്നതിനു മുമ്പ് വിമാനം മെയിന്റനന്‍സ് വര്‍ക്കിനായി കൊണ്ടുപോയിരുന്നു. എന്നാല്‍ ഈ സമയത്ത് എല്ലാ ഉപകരമങ്ങളും വിമാനത്തിലുണ്ടായിരുന്നു.

റഷ്യക്ക് പുറമേ അമേരിക്കയുടെ കൈവശമാണ് ഈ യുദ്ധവിമാനമുള്ളത്. യുഎസിലെ ബോയിംഗ് ഇ 4ബി എന്ന യുദ്ധ വിമാനം ഡൂംസ്‌ഡേ മോഡലിലുള്ളതാണ്. റഷ്യയില്‍ ഇത് ഇല്യുഷിന്‍ 80 എന്ന പേരിലാണ്. അമേരിക്കയാണ് ഡൂംസ്‌ഡേ എന്ന ഇരട്ടപ്പേര് ഈ യുദ്ധ വിമാനത്തിന് നല്‍കിയത്. ഈ മോഡലിലുള്ള നാല് യുദ്ധ വിമാനങ്ങളാണ് റഷ്യയുടെ പക്കല്‍ ഇപ്പോഴുള്ളത്.

ആണവായുധ ആക്രമണ സമയത്ത് ഉപയോഗിക്കാനാണ് ഈ യുദ്ധ വിമാനം രൂപകല്‍പ്പന ചെയ്തത്. ഈ യുദ്ധ വിമാനങ്ങള്‍ക്ക് സൈനിക ഏയര്‍ഫീല്‍ഡിനു പുറമേ സിവില്‍ എയര്‍ഫീല്‍ഡില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ പറ്റും. വളരെ ശക്തിയുള്ള എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനങ്ങള്‍ക്കുള്ളില്‍ എല്ലാവിധ നൂതന കമ്മ്യൂണിക്കേഷന്‍ സൗകര്യവുമുണ്ട്. ഇതിനു പുറമെ ലൈഫ് സപ്പോര്‍ട്ട് ഉപയോഗിച്ച് ദിവസങ്ങളോളും വായുവില്‍ നില്‍ക്കാന്‍ ഈ വിമാനത്തിന് കെല്‍പ്പുണ്ട്. അന്തര്‍വാഹിനികളുമായുള്ള കമ്മ്യൂണിക്കേഷന് ടെയില്‍ കേബിള്‍ ആന്റിനയും വിമാനത്തിനുണ്ട്. വിമാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

Next Story