Top

കോവിഡ് രോഗബാധ; ഒരു താരം കൂടി യൂറോ കപ്പില്‍ നിന്നു പുറത്ത്

കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഒരു താരം കൂടി യൂറോ കപ്പില്‍ നിന്നു പുറത്തായി. റഷ്യന്‍ ഫുട്‌ബോള്‍ താരം ആന്ദ്രെ മൊസ്‌തോവിയാണ് ടീമിനു പുറത്തായത്. ഇന്നാരംഭിക്കുന്ന യൂറോ കപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ അവസാനവട്ട പി.സി.ആര്‍. പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ താരത്തെ ടീം ക്യാമ്പില്‍ നിന്ന് ഒഴിവാക്കി. മൊസ്‌തോവിയുമായി സഹകരിച്ച ഏതാനും ചില താരങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. മൊസ്‌തോവിക്കു പകര, റോമന്‍ യെവ്‌ഗെനിവ്‌നെ ടീമില്‍ ഉള്‍പ്പെടുത്തിയതായി കോച്ച് […]

11 Jun 2021 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോവിഡ് രോഗബാധ; ഒരു താരം കൂടി യൂറോ കപ്പില്‍ നിന്നു പുറത്ത്
X

കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഒരു താരം കൂടി യൂറോ കപ്പില്‍ നിന്നു പുറത്തായി. റഷ്യന്‍ ഫുട്‌ബോള്‍ താരം ആന്ദ്രെ മൊസ്‌തോവിയാണ് ടീമിനു പുറത്തായത്. ഇന്നാരംഭിക്കുന്ന യൂറോ കപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ അവസാനവട്ട പി.സി.ആര്‍. പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ താരത്തെ ടീം ക്യാമ്പില്‍ നിന്ന് ഒഴിവാക്കി. മൊസ്‌തോവിയുമായി സഹകരിച്ച ഏതാനും ചില താരങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

മൊസ്‌തോവിക്കു പകര, റോമന്‍ യെവ്‌ഗെനിവ്‌നെ ടീമില്‍ ഉള്‍പ്പെടുത്തിയതായി കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് അറിയിച്ചു. യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലാണ് റഷ്യ. നാളെ രാത്രി 12:30-ന് ബെല്‍ജിയത്തിനെതിരേയാണ് അവരുടെ ആദ്യ മത്സരം. 16-ന് ഫിന്‍ലന്‍ഡിനെയും 22-ന് ഡെന്‍മാര്‍ക്കിനെയും നേരിടും.

Next Story

Popular Stories