Top

കരിങ്കടലിലെ പ്രകോപനം ‘അപകടകരം’; ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്ന പ്രകോപനങ്ങള്‍ അപകടകരമെന്ന് മുന്നയിപ്പുമായി റഷ്യ. പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം നിലവില്‍ കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ പ്രതികരണം. ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താന്‍ റഷ്യ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യായ്‌കോബാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്. കരിങ്കടലില്‍ ബ്രിട്ടന്‍ പ്രകോപനം തുടരുകയാണെങ്കില്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം […]

25 Jun 2021 12:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിങ്കടലിലെ പ്രകോപനം ‘അപകടകരം’; ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യ
X

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്ന പ്രകോപനങ്ങള്‍ അപകടകരമെന്ന് മുന്നയിപ്പുമായി റഷ്യ. പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം നിലവില്‍ കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ പ്രതികരണം. ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താന്‍ റഷ്യ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യായ്‌കോബാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്.

കരിങ്കടലില്‍ ബ്രിട്ടന്‍ പ്രകോപനം തുടരുകയാണെങ്കില്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കരിങ്കടലിലെ സൈനിക സാന്നിധ്യം സംബന്ധിച്ച വിഷയത്തില്‍ ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചിരുന്നു. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാല്‍, കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും റഷ്യ അകാരണമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത് എന്നുമായിരുന്നു ബ്രിട്ടന്‍ നടത്തിയ പ്രതികരണം. എച്ച്എംഎസ് ഡിഫന്‍ഡറിനെ ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണ സേനാകപ്പലുകളും ചേര്‍ന്ന് വളയുകയായിരുന്നു. ഇവര്‍ കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബ്രിട്ടന്‍ ആരോപിച്ചു. റഷ്യ അകാരണമായി വിഷയം വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു. ഇതിന് മറുപടിയെന്നോണമായിരുന്നു വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബിന്റെ പ്രതികരണം.

Next Story