Top

56 വര്‍ഷം മുമ്പ് മരിച്ച മൊസാദ് ചാരനെ തേടി സിറിയയില്‍ ശവക്കല്ലറകള്‍ കുത്തിപ്പൊളിച്ച് റഷ്യ

പ്രമുഖ ഇസ്രായേലി ചാരനായിരുന്ന ഏലി കൊഹന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ തേടി റഷ്യന്‍ സൈന്യം. കഴിഞ്ഞ മൂന്നാഴ്ചയായി സിറിയയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിനടുത്തെ സെമിത്തേരിയില്‍ തിരച്ചില്‍ നടത്തുകയാണ് സേന. 1965 സിറിയയില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട ഏലി കോഹനെ ഈ സെമിത്തേരിയിയിലാണ് അടക്കം ചെയ്‌തെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി റഷ്യന്‍ സൈന്യം സെമിത്തേരിയില്‍ ശവക്കല്ലറകള്‍ പരിശോധിക്കുകയാണെന്നാണ് സിറിയന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പറയുന്നത്. സിറിയയിലെ യുദ്ധം നീരീക്ഷിക്കുന്ന ഈ സംഘടന പറയുന്നത് പ്രകാരം കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന […]

24 Feb 2021 5:15 AM GMT

56 വര്‍ഷം മുമ്പ് മരിച്ച മൊസാദ് ചാരനെ തേടി സിറിയയില്‍ ശവക്കല്ലറകള്‍ കുത്തിപ്പൊളിച്ച് റഷ്യ
X

പ്രമുഖ ഇസ്രായേലി ചാരനായിരുന്ന ഏലി കൊഹന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ തേടി റഷ്യന്‍ സൈന്യം. കഴിഞ്ഞ മൂന്നാഴ്ചയായി സിറിയയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിനടുത്തെ സെമിത്തേരിയില്‍ തിരച്ചില്‍ നടത്തുകയാണ് സേന. 1965 സിറിയയില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട ഏലി കോഹനെ ഈ സെമിത്തേരിയിയിലാണ് അടക്കം ചെയ്‌തെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി റഷ്യന്‍ സൈന്യം സെമിത്തേരിയില്‍ ശവക്കല്ലറകള്‍ പരിശോധിക്കുകയാണെന്നാണ് സിറിയന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പറയുന്നത്. സിറിയയിലെ യുദ്ധം നീരീക്ഷിക്കുന്ന ഈ സംഘടന പറയുന്നത് പ്രകാരം കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്താനും എലി കോഹന്റെ ശേഷിപ്പുകള്‍ തിരിച്ചറിഞ്ഞാല്‍ ഇസ്രായേലിന് നല്‍കാനുമാണ് റഷ്യന്‍ സൈന്യത്തിന്റെ നീക്കം. ഇതിനുള്ള കാരണമെന്താണെന്ന് കൃത്യമായി വ്യക്തമായിട്ടില്ല.

അതേസമയം ദിവസങ്ങള്‍ക്കു മുമ്പ് സിറിയിയില്‍ റഷ്യയുടെ സ്പുട്‌നിക് വി കൊവിഡ് വാക്‌സിന്‍ സിറിയയില്‍ ഇസ്രായേല്‍ വാങ്ങി എത്തിക്കുന്നതിനുള്ള കരാറില്‍ ഇസ്രായേല്‍ സിറിയന്‍ സര്‍ക്കാരുമായി ധാരണയായിരുന്നു. പകരമായി സിറിയയില്‍ അതിര്‍ത്തി കടന്നെത്തിയ ഇസ്രായേല്‍ വനിതയെ വിട്ടയക്കാനാണ് ധാരണയായിരുന്നത്.

ഇതാദ്യമായല്ല ഈ സെമിത്തേരിയില്‍ ശവക്കല്ലറകള്‍ കുത്തിത്തുറന്ന് പരിശോധന നടത്തുന്നത്. 1970-80കളില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ മൃതദേഹ ശേഷിപ്പുകള്‍ 2019 ല്‍ റഷ്യന്‍ സൈന്യം ഇസ്രായേലിന് കൈമാറിയിരുന്നു.

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ചാരന്‍മാരിലൊരാളാണ് ഏലി കൊഹന്‍. മൊസാദ് ഏജന്റായിരുന്ന ഇദ്ദേഹം സിറിയയില്‍ എത്തുകയും സിറിയന്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു. സിറിയന്‍ പ്രതിരോധ മന്ത്രിയുടെ മുഖ്യ ഉഉപദേഷ്ഠാവായി മാറിയ ഇദ്ദേഹം സിറിയന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി. എന്നാല്‍ 1965 ല്‍ പിടിക്കപ്പെട്ട ഇദ്ദേഹത്തെ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വെച്ച് തൂക്കിലേറ്റുകയായിരുന്നു.

അതേസമയം സിറിയന്‍ സൈന്യവും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിന് ഇപ്പോഴും അയവില്ല. കഴിഞ്ഞ ആഴ്ച ആറോളം സിറിയന്‍ സര്‍ക്കാര്‍ അനുകൂല പോരാളികളാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാന്‍ സൈന്യത്തിനു നേരെയും ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ട്.

Next Story