Top

‘കെഎസ്ആര്‍ടിസി നടത്താന്‍ അറിയാത്തവര്‍ വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നു’; മുഖ്യമന്ത്രിയ്‌ക്കെതിരെ വി മുരളീധരന്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ നല്‍കിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രി നടത്തുന്നത്. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത് സംസ്ഥാന സര്‍ക്കാര്‍ കമ്പനിയേക്കാള്‍ കൂടുതല്‍ തുക കാണിച്ചതിനാലാണ്. അദാനി ഗ്രൂപ്പിന്റെ ലേലത്തുക 168 കോടി രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ 135 കോടിയാണ് […]

20 Jan 2021 8:33 AM GMT

‘കെഎസ്ആര്‍ടിസി നടത്താന്‍ അറിയാത്തവര്‍ വിമാനത്താവള നടത്തിപ്പില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നു’; മുഖ്യമന്ത്രിയ്‌ക്കെതിരെ വി മുരളീധരന്‍
X

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ നല്‍കിയതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. ലേലത്തില്‍ പങ്കെടുത്ത ശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രി നടത്തുന്നത്. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറിയത് സംസ്ഥാന സര്‍ക്കാര്‍ കമ്പനിയേക്കാള്‍ കൂടുതല്‍ തുക കാണിച്ചതിനാലാണ്. അദാനി ഗ്രൂപ്പിന്റെ ലേലത്തുക 168 കോടി രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ 135 കോടിയാണ് മുന്നോട്ടുവെച്ചതെന്നും വി മുരളീധരന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന ക്രമക്കേടുകളേക്കുറിച്ച് കഴിഞ്ഞ ദിവസം എംഡി പരസ്യമായി പ്രതികരിച്ചിരുന്നു. പൊതുഗതാഗത സംവിധാനം പോലും ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്ത കേരള സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ കേന്ദ്രത്തിനെ വിമര്‍ശിക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്.

വി മുരളീധരന്‍

തികച്ചും സുതാര്യമായ രീതിയിലാണ് ലേല നടപടികള്‍ നടന്നത്. വിമാനത്താവളം നടത്തി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപീകരിച്ചത് ആരുടെ താല്‍പര്യമായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ അടക്കമുള്ളവരാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍കരിച്ചത് കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കെയാണ് കൈമാറ്റ നടപടി. ഈ കൈമാറ്റം വികസനത്തിനല്ല. സര്‍ക്കാര്‍ നിയമനടപടികള്‍ക്കായി ചുമതലപ്പെടുത്തിയ അഭിഭാഷക സംവിധാനം ഫലപ്രദമാണ്. അവര്‍ ദുസ്വാധീനത്തിന് വഴങ്ങുന്നവല്ലെന്നും പി ടി തോമസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് അദാനിയുമായി ബന്ധമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

Next Story