Top

തല അജിത്ത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ? ‘വലിമൈ’ പുതിയ റിപ്പോർട്ടുകൾ

ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

15 Jun 2021 9:43 AM GMT
ഫിൽമി റിപ്പോർട്ടർ

തല അജിത്ത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ? ‘വലിമൈ’ പുതിയ റിപ്പോർട്ടുകൾ
X

അജിത്ത് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. ഇപ്പോഴിതാ അജിത്ത് ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് ചിത്രത്തെക്കുറിച്ച് പുതിയ വിവരം പങ്കുവെക്കുന്നത്.

വലിമൈയിൽ അജിത്ത് ഒരു സിബി സിഐഡി ഉദ്യോഗസ്ഥനായാണ് എത്തുന്നത് എന്നും കഥാപാത്രത്തിന്റെ പേര് ഈശ്വരമൂർത്തി എന്നുമാണ് വാർത്തകൾ വരുന്നത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല.

വലിമൈയുടെ ഫസ്റ്റ് ലുക്ക് മെയ് ഒന്നിന് പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം വർധിച്ച സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ ട്വിറ്ററിലൂടെയായിരുന്നു തീരുമാനം പങ്കുവെച്ചത്.

ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റും ഇതുവരെ പുറത്തുവന്നിട്ടില്ല. താരത്തിന്റെ ലുക്കോ മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പങ്കുവെക്കാത്തതിൽ അജിത് ആരാധകർ അമർഷത്തിലാണ്.

വലിമൈയുടെ ചിത്രീകരണത്തിനിടയിൽ അജിത്തിന് പരിക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരുക്ക് പറ്റിയത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

Next Story