Top

സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 1700 രൂപയാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയുടെ ആദ്യ നിരക്ക് 2750 രൂപയായിരുന്നു. ഈ തുക നാലു തവണയായി കുറച്ച് ആരോഗ്യവകുപ്പാണ് 1500ല്‍ എത്തിച്ചത്. എന്നാല്‍ ഈ തുകയില്‍ പരിശോധന നടത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടികാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അതേസമയം, ആന്റിജന്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമില്ല. ഇത് […]

9 Feb 2021 3:46 AM GMT

സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍
X

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 1700 രൂപയാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചത്.

ആര്‍ടിപിസിആര്‍ പരിശോധനയുടെ ആദ്യ നിരക്ക് 2750 രൂപയായിരുന്നു. ഈ തുക നാലു തവണയായി കുറച്ച് ആരോഗ്യവകുപ്പാണ് 1500ല്‍ എത്തിച്ചത്. എന്നാല്‍ ഈ തുകയില്‍ പരിശോധന നടത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടികാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അതേസമയം, ആന്റിജന്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമില്ല. ഇത് 300 രൂപയായി തന്നെ തുടരും. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയാണ് ചെലവ് വരുന്നത്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയുമാണ് നിരക്ക്.

ഇതിനിടെ, തിങ്കളാഴ്ച സംസ്ഥാനത്ത് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 285 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (80) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 11, എറണാകുളം 62, ഇടുക്കി 8, കണ്ണൂര്‍ 9, കാസര്‍ഗോഡ് 10, കൊല്ലം 13, കോട്ടയം 15, കോഴിക്കോട് 11, മലപ്പുറം 26, പാലക്കാട് 12, പത്തനംതിട്ട 5, തിരുവനന്തപുരം 80, തൃശൂര്‍ 23 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4065) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 259, എറണാകുളം 4065, ഇടുക്കി 301, കണ്ണൂര്‍ 807, കാസര്‍ഗോഡ് 979, കൊല്ലം 826, കോട്ടയം 942, കോഴിക്കോട് 642, മലപ്പുറം 798, പാലക്കാട് 965, പത്തനംതിട്ട 322, തിരുവനന്തപുരം 3510, തൃശൂര്‍ 1499 എന്നിങ്ങനെയാണ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

Next Story