ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപ തന്നെ; ലാബ് ഉടമകളുടെ ആവശ്യം തള്ളി ഹൈക്കോടതി
സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യംഹൈക്കോടതി അംഗീകരിച്ചില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ആര്‍ടിപിടിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്നുമായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഇടക്കിയിരുന്നതെന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പഞ്ചാബില്‍ 450 […]

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി തുടരും. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യംഹൈക്കോടതി അംഗീകരിച്ചില്ല.
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ആര്‍ടിപിടിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്നുമായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഇടക്കിയിരുന്നതെന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പഞ്ചാബില്‍ 450 രൂപ, ഒറീസ 400 രൂപ, മഹാരാഷ്ട്ര 500 രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേരളത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ നിരവധി പരാതി ഉണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ടിപിടിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.ഈ വാദം ഹൈക്കോടതി അംഗീകരിച്ചു.
പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാര്‍ക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സര്‍ക്കാര്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുകള്‍ക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാനും തയാറായില്ല.