Top

‘ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം ആര്‍എസ്എസിനില്ല’; പി ഗോപാലന്‍കുട്ടി

ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം ആര്‍എസ്എസിന് ഇല്ലെന്ന് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി. ആര്‍എസ്എസ് ബിജെപിയുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബിജെപിക്ക് അധ്യക്ഷനടക്കമുള്ള ആളുകളുണ്ടെന്നും ഗോപാലന്‍ കുട്ടി പറഞ്ഞു. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയിലെ ഗ്രൂപ്പ് പോര് പരസ്യമായതിന് പിന്നാലെയാണ് ഗോപാലന്‍ ആര്‍എസ്എസിന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയിലെ പ്രശ്‌നങ്ങളില്‍ ആര്‍എസ്എസ് ഇടപെടുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ […]

3 Nov 2020 4:38 AM GMT

‘ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം ആര്‍എസ്എസിനില്ല’; പി ഗോപാലന്‍കുട്ടി
X

ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യം ആര്‍എസ്എസിന് ഇല്ലെന്ന് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി. ആര്‍എസ്എസ് ബിജെപിയുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബിജെപിക്ക് അധ്യക്ഷനടക്കമുള്ള ആളുകളുണ്ടെന്നും ഗോപാലന്‍ കുട്ടി പറഞ്ഞു. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയിലെ ഗ്രൂപ്പ് പോര് പരസ്യമായതിന് പിന്നാലെയാണ് ഗോപാലന്‍ ആര്‍എസ്എസിന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയിലെ പ്രശ്‌നങ്ങളില്‍ ആര്‍എസ്എസ് ഇടപെടുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യപ്പോരിനിറങ്ങിയതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ പരിഹരിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം.

കെ സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയില്‍നിന്നും അവഗണന നേരിടുന്നവരെ ഒന്നിച്ച് ചേര്‍ത്ത് ശോഭ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കും പങ്കുണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിഗമനം.

Next Story