ബിജെപിയിലെ വിമത ശബ്ദങ്ങള്‍ക്ക് ആര്‍എസ്എസ് വഴങ്ങില്ല; ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ആര്‍എസ്എസ് ഉറപ്പിച്ചത് എട്ട് ലക്ഷം വോട്ടുകള്‍
കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തിലെ വിമത സമ്മര്‍ദ്ദങ്ങള്‍ക്ക് തല്ക്കാലം വഴങ്ങേണ്ടതില്ലെന്ന് ആര്‍എസ്എസില്‍ ധാരണ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപിക്ക് വേണ്ടി വോട്ട് വര്‍ധിപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമം ഫലംകണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍. സമീപ ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് വിമതസ്വരമുയര്‍ത്തിയ നേതാക്കളോട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിക്കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആര്‍എസ്എസ് മാത്രം ഉറപ്പാക്കിയത് എട്ട് ലക്ഷം വോട്ടുകളാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിലെ പൊട്ടിത്തെറികള്‍ ബിജെപിക്ക് തിരിച്ചടിയാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആര്‍എസ്എസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് […]

കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തിലെ വിമത സമ്മര്‍ദ്ദങ്ങള്‍ക്ക് തല്ക്കാലം വഴങ്ങേണ്ടതില്ലെന്ന് ആര്‍എസ്എസില്‍ ധാരണ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപിക്ക് വേണ്ടി വോട്ട് വര്‍ധിപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമം ഫലംകണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തല്‍. സമീപ ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് വിമതസ്വരമുയര്‍ത്തിയ നേതാക്കളോട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിക്കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആര്‍എസ്എസ് മാത്രം ഉറപ്പാക്കിയത് എട്ട് ലക്ഷം വോട്ടുകളാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിലെ പൊട്ടിത്തെറികള്‍ ബിജെപിക്ക് തിരിച്ചടിയാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആര്‍എസ്എസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക തലത്തിലടക്കം രൂപപ്പെടുത്തിയ സംഘടനാ സംവിധാനങ്ങളെ തെരഞ്ഞെടുപ്പിന് ശേഷവും ശക്തിപ്പെടുത്തിയാണ് ആര്‍എസ്എസ് ബിജെപിക്കുവേണ്ടി വോട്ടുറപ്പിച്ചതെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്തെ 20 മണ്ഡലങ്ങളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയും നിയന്ത്രണവും ആര്‍എസ്എസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്വഷങ്ങളിലേതിനേക്കാള് വോട്ടിങ് ശതമാനം നേടുകയും ചെയ്തിരുന്നു.
തിരുവന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് തുടങ്ങിയ ബിജെപി നോട്ടമിട്ടിരിക്കുന്ന ജില്ലകളില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂടുതല്‍ പ്രചാരകന്മാരെ ആര്‍എസ്എസ് നിയോഗിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ആര്‍എസ്എസ് ദേശീയ നേതൃത്വത്തിനടക്കം കണ്ണുണ്ടെന്നാണ് നവിവരം. ഇവിട തുടക്കം മുതല്‍ പ്രത്യേക പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രവര്‍ത്തനവും പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും സജീവമാണെന്ന പ്രതീതിയുണ്ടാക്കിയുമാണ് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടം പ്രാദേശിക തലത്തിലേക്ക് എത്തിക്കുക, സംസ്ഥാന ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ പ്രതിഫലിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെല്ലാം.
രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവുമധികം ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇപ്പോഴുള്ള സാഹചര്യം ബിജെപി നേതൃത്വത്തിലെ തര്‍ക്കങ്ങളില്‍പെട്ട് നഷ്ടപ്പെടുത്തില്ലെന്ന സൂചനയാണ് ആര്‍എസ്എസ് നല്‍കുന്നത്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി വലിയ നേട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും മത്സരിച്ച കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എന്നാല്‍, മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടാന്‍ സുരേന്ദ്രന് കഴിഞ്ഞു. തുടര്‍ന്ന് നടന്ന പതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ 32.1 ശതമാനം വോട്ടും ബിജെപി നേടി. ഇത്തരത്തില്‍ കേരളത്തില്‍ ബിജെപിയുടെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നതിന് പിന്നില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍