കേരള കോണ്‍ഗ്രസ്-എന്‍ഡിഎ ബന്ധം; പലതും ഇല്ലാതായത് സംസ്ഥാന നേതൃത്വത്തിന്റെ പക്വത കുറവ് കൊണ്ട്; ആവര്‍ത്തിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കര്‍
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗൈനസര്‍ പത്രാധിപരുമായ ആര് ബാലശങ്കര്‍. സംസ്ഥാന നേതൃത്വത്തിന് പക്വത കുറവാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മലയാള മനോരമ ദിനപത്രത്തിന് അഭിമുഖത്തിലാണ് വിമര്‍ശനം. കേരളത്തിലെ എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ കഴിയുന്ന പല ബന്ധങ്ങളും രൂപപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ പക്വത കുറവ് കൊണ്ട് ഇല്ലാതായതാണെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ചോദ്യത്തിനായിരുന്നു പ്രതികരണം. കെഎം മാണിയെ പോലൊരു നേതാവിനെ കളിയാക്കിയ നേതാക്കള്‍ ബിജെപിയിലുണ്ടെന്നും […]

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗൈനസര്‍ പത്രാധിപരുമായ ആര് ബാലശങ്കര്‍. സംസ്ഥാന നേതൃത്വത്തിന് പക്വത കുറവാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മലയാള മനോരമ ദിനപത്രത്തിന് അഭിമുഖത്തിലാണ് വിമര്‍ശനം.
കേരളത്തിലെ എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ കഴിയുന്ന പല ബന്ധങ്ങളും രൂപപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ പക്വത കുറവ് കൊണ്ട് ഇല്ലാതായതാണെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ചോദ്യത്തിനായിരുന്നു പ്രതികരണം.
കെഎം മാണിയെ പോലൊരു നേതാവിനെ കളിയാക്കിയ നേതാക്കള്‍ ബിജെപിയിലുണ്ടെന്നും അങ്ങനെയുള്ള നേതാക്കള്‍ ബിജെപിയെ വളര്‍ത്തുകയാണോ തളര്ത്തുകയാണോയെന്നും ബാലശങ്കര്‍ ചോദിച്ചു. താന്‍ പഠിച്ച രാഷ്ട്രീയം മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും സിപിഐഎമ്മും തമ്മില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും കോന്നിയിലും ഒത്തുകളിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ബാലശങ്കറുടെ ആരോപിച്ചത്. ഇതിനെ തള്ളി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ പ്രതികരണത്തേയും ബാലശങ്കര്‍ കുറ്റപ്പെടുത്തി. ‘എന്റെ പ്രതികരണത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിയെന്നൊക്കെ പറയുന്നത് എന്ത് കൊണ്ടാണെന്നും എന്റെ രാഷ്ട്രീയ വിശ്വാസ്യത എത്രനാള്‍ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.’ എന്നും ബാലശങ്കര്‍ ചോദിച്ചു.
ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ബാലശങ്കര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്. തനിക്ക് ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായിരിക്കാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്’, എന്നായിരുന്നു ബാലശങ്കറിന്റെ വിമര്‍ശനം.
- TAGS:
- BJP
- R Balasankar
- RSS