ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് നേതാവും സുഹൃത്തും പിടിയില്‍
ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് നേതാവും സുഹൃത്തും പൊലീസ് പിടിയില്‍. ചേന്ദമംഗലം പഞ്ചായത്തിലെ ആര്‍എസ്എസിന്റെ മുഖ്യ ചുമതലക്കാരന് കിഴക്കുംപുറം ചേന്നോത്തുപറമ്പില്‍ രാജേഷ് (33), വട്ടപ്പിള്ളില്‍ സുജിത് (40) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. രാജേഷിന്റെ വീടീനുസമീപത്തെ ഒഴിഞ്ഞ പറമ്പിലെ മീന്വളര്ത്തുകേന്ദ്രത്തിലാണ് വാറ്റിയിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആദ്യം; വിവാദങ്ങള്‍ക്കിടെ സുധാകരന് ജില്ലാ കമ്മിറ്റി യോഗത്തില്‍ 50 ലിറ്റര്‍ കോട, വാറ്റ് ഉപകരണങ്ങള്‍, മുക്കാല്‍ ലിറ്റര്‍ ചാരായം എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം കെ മുരളി, സബ് ഇന്‍സ്പെക്ടര്‍ […]
17 July 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് നേതാവും സുഹൃത്തും പൊലീസ് പിടിയില്‍. ചേന്ദമംഗലം പഞ്ചായത്തിലെ ആര്‍എസ്എസിന്റെ മുഖ്യ ചുമതലക്കാരന് കിഴക്കുംപുറം ചേന്നോത്തുപറമ്പില്‍ രാജേഷ് (33), വട്ടപ്പിള്ളില്‍ സുജിത് (40) എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. രാജേഷിന്റെ വീടീനുസമീപത്തെ ഒഴിഞ്ഞ പറമ്പിലെ മീന്വളര്ത്തുകേന്ദ്രത്തിലാണ് വാറ്റിയിരുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ആദ്യം; വിവാദങ്ങള്‍ക്കിടെ സുധാകരന് ജില്ലാ കമ്മിറ്റി യോഗത്തില്‍
50 ലിറ്റര്‍ കോട, വാറ്റ് ഉപകരണങ്ങള്‍, മുക്കാല്‍ ലിറ്റര്‍ ചാരായം എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം കെ മുരളി, സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
- TAGS:
- RSS