‘അധികാര ധാര്‍ഷ്ട്യം തലയ്ക്ക് പിടിച്ചു’; കേന്ദ്ര കൃഷി മന്ത്രിക്കെതിരെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് , കാര്‍ഷിക നിയമം അടിച്ചേല്പ്പിക്കുന്നതെന്തിനെന്ന് ചോദ്യം
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മുന്‍ ബിജെപി എംപിയുമായ രഘുനന്ദന് ശര്‍മ. കര്‍ഷക പ്രതിഷേധം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നതെന്നാണ് തോമറിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കര്‍ഷക നിയമങ്ങള്‍ ഗുണകരമായിരിക്കാം, പക്ഷെ ആ ഗുണം അവര്‍ക്ക് വേണ്ടെങ്കില്‍ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നാണ് രഘുനന്ദന് ശര്‍മ ചോദിക്കുന്നത്. ‘ ഇന്ന് അധികാരത്തിന്റെ ധാര്‍ഷ്ട്യം നിങ്ങളുടെ തലയ്ക്ക് പിടിച്ചിരിക്കുന്നു. എന്തിനാണ് നിങ്ങള്‍ മാന്‍ഡേറ്റ് കൈവിടുന്നത്. നമുക്ക് താല്പര്യമില്ലാത്ത കോണ്‍ഗ്രസിന്റെ പൊളിഞ്ഞ നയങ്ങളും നമ്മള് […]

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങിനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മുന്‍ ബിജെപി എംപിയുമായ രഘുനന്ദന് ശര്‍മ. കര്‍ഷക പ്രതിഷേധം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നതെന്നാണ് തോമറിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കര്‍ഷക നിയമങ്ങള്‍ ഗുണകരമായിരിക്കാം, പക്ഷെ ആ ഗുണം അവര്‍ക്ക് വേണ്ടെങ്കില്‍ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നാണ് രഘുനന്ദന് ശര്‍മ ചോദിക്കുന്നത്.
‘ ഇന്ന് അധികാരത്തിന്റെ ധാര്‍ഷ്ട്യം നിങ്ങളുടെ തലയ്ക്ക് പിടിച്ചിരിക്കുന്നു. എന്തിനാണ് നിങ്ങള്‍ മാന്‍ഡേറ്റ് കൈവിടുന്നത്. നമുക്ക് താല്പര്യമില്ലാത്ത കോണ്‍ഗ്രസിന്റെ പൊളിഞ്ഞ നയങ്ങളും നമ്മള് നടപ്പാക്കുന്നുണ്ട്. ഒരു കുടത്തില്‍ നിന്ന് ജലം തുള്ളികളായി ഇറ്റു പോയാല്‍ അത് ശൂന്യമാവും,’ കുറിപ്പില്‍ പറയുന്നു. ദേശീയത ശക്തിപ്പെടുത്തുന്നതിന് എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുക, അല്ലെങ്കില്‍ ഖേദിക്കേണ്ടി വരുമെന്നും ഇദ്ദേഹം മുന്നറയിപ്പ് നല്കുന്നു.