Top

‘കോമാളിത്തരം, ആര്‍ത്തി പിടിച്ച ഭാഗ്യാന്വേഷികള്‍, അര്‍ഹിച്ച തോല്‍വി’; സുരേന്ദ്രനെതിരെ ആര്‍എസ്എസ് നേതാവ്

ബിജെപിയുടെ ദയനീയ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍. ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പറന്ന് കോമാളിത്തരം കാണിച്ചതും പ്രചരണത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു. ഇഎന്‍ നന്ദകുമാറിന്റെ വാക്കുകള്‍: ‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ […]

3 May 2021 10:42 AM GMT

‘കോമാളിത്തരം, ആര്‍ത്തി പിടിച്ച ഭാഗ്യാന്വേഷികള്‍, അര്‍ഹിച്ച തോല്‍വി’; സുരേന്ദ്രനെതിരെ ആര്‍എസ്എസ് നേതാവ്
X

ബിജെപിയുടെ ദയനീയ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍. ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പറന്ന് കോമാളിത്തരം കാണിച്ചതും പ്രചരണത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു.

ഇഎന്‍ നന്ദകുമാറിന്റെ വാക്കുകള്‍: ‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.”

ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സ് ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാറെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്റെ സഹോദരനുമാണ്.

ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്നായിരുന്നു യോഗത്തിലൂണ്ടായ വിലയിരുത്തല്‍

അതേസമയം, കഴക്കൂട്ടത്തെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പോര് രൂക്ഷമാവുകയാണ്. തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന ആരോപണമാണ് ശോഭാ പക്ഷം ഉന്നയിക്കുന്നത്.
കഴക്കൂട്ടത്ത് അവസാന നിമിഷമായിരുന്നു ശോഭയെ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു കേന്ദ്ര തീരുമാനം. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം നോട്ടമിട്ടിരുന്ന വി മുരളീധരനെ പ്രകോപിതനാക്കിയെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും മറുപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നു.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവവും വി മുരളീധരനെ പ്രതിരോധത്തിലാക്കും. വി മുരളീധരന്റെ അനുയായിയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടത്തിയതെന്നാണ് ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ശോഭയെ തോല്‍പ്പിക്കാന്‍ മുരളീധര പക്ഷം ശ്രമിച്ചെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഈ സംഭവം. ഇത് തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് കൈയുണ്ടെന്നതിന്റെ തെളിവാണെന്നും ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നു.

Next Story