Top

റിഹാനയ്‌ക്കെതിരെ പരാതിയുമായി ആര്‍എസ്എസ് സംഘടന; പോപ് താരത്തിന്റെ ഫെന്റി കമ്പനി ‘ബ്ലഡ് മൈക്ക’ ഉപയോഗിക്കുന്നെന്ന് ആരോപണം

ബാലവേലയിലൂടെയാണ് റിഹാനയുടെ കമ്പനി ഝാര്‍ഖണ്ഡില്‍ നിന്നും മൈക്ക ശേഖരിക്കുന്നതെന്നാണ് (കമ്പനി ഉപയോഗിക്കുന്നത് ബ്ലഡ് മൈക്കയാണെന്നാണ്) ആര്‍എസ്എസ് അനുകൂല സംഘടന ദേശീയ ബാലാവകാശ കമ്മീഷന് മുന്നില്‍ പരാതിപ്പെടുന്നത്.

5 Feb 2021 11:50 AM GMT

റിഹാനയ്‌ക്കെതിരെ പരാതിയുമായി ആര്‍എസ്എസ് സംഘടന; പോപ് താരത്തിന്റെ ഫെന്റി കമ്പനി ‘ബ്ലഡ് മൈക്ക’ ഉപയോഗിക്കുന്നെന്ന് ആരോപണം
X

കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ആര്‍എസ്എസ് അനുകൂല സംഘടന. ആര്‍എസ്എസ് ബന്ധമുള്ള ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന് മുന്നില്‍ റിഹാനയുടെ ബ്രാന്‍ഡിനെതിരെ പരാതി സമര്‍പ്പിച്ചത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനായി ഝാര്‍ഖണ്ഡില്‍ നിന്നും മൈക്ക സമ്പാദിക്കുന്നതിന് റിഹാനയുടെ ബ്രാന്‍ഡിന്റെ കൈവശം സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ബാലവേലയിലൂടെയാണ് റിഹാനയുടെ കമ്പനി ഝാര്‍ഖണ്ഡില്‍ നിന്നും മൈക്ക ശേഖരിക്കുന്നതെന്നാണ് (കമ്പനി ഉപയോഗിക്കുന്നത് ബ്ലഡ് മൈക്കയാണെന്നാണ്) ആര്‍എസ്എസ് അനുകൂല സംഘടന ദേശീയ ബാലാവകാശ കമ്മീഷന് മുന്നില്‍ പരാതിപ്പെടുന്നത്.

സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന കോളിളക്കമുണ്ടാക്കിയ ട്വീറ്റ് പങ്കുവെച്ചത്.‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതേസമയം, ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.

റിഹാനയെ വിഡ്ഡി എന്ന് വിളിച്ച കങ്കണ കര്‍ഷകര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചു. ആരും ഇതേ പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണവര്‍. അതിലൂടെ യുഎസ്എ പോലെ ഇന്ത്യയേയും ചൈനയുടെ കോളനിയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

Next Story