Top

കാർഷിക ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിൽ സർക്കാരിനെതിരെ ആർഎസ്എസ്; കേന്ദ്രനയം കർഷകരെ നിരാശരാക്കുന്നത്

കേന്ദ്ര സർക്കാരിന്റെ പുതിയ നയം കർഷകർക്ക് യഥാർഥത്തിൽ ലഭിക്കേണ്ട പ്രതിഫലം തടസ്സപ്പെടുത്തുന്നതാണെന്നും ചൗധരി സൂചിപ്പിച്ചു.

20 May 2021 5:00 AM GMT

കാർഷിക ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിൽ സർക്കാരിനെതിരെ ആർഎസ്എസ്; കേന്ദ്രനയം കർഷകരെ നിരാശരാക്കുന്നത്
X

പയറുവർഗ്ഗങ്ങളുടേയും എണ്ണക്കുരുക്കളുടേയും ഇറക്കുമതിക്കെതിരെ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് ഭാരതീയ കിസാൻ സംഘ്. ആർഎസ്എസിന്റെ പോഷക സംഘടനയായ ഭാരതീയ കിസാൻ സംഘാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ശക്തമായി വിമർശനം ഉന്നയിച്ചത്.

പയറുവർഗ്ഗങ്ങളും എണ്ണക്കുരുക്കളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനപ്പരിശോധിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് സെക്രട്ടറി ജനറൽ ബദ്രി നാരായൺ ചൗധരി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്നത് വിരിപ്പുകൃഷിക്ക് തയ്യാറെടുക്കുന്ന കർഷകർക്ക് തെറ്റായ സന്ദേശമാണ് നല്കുകയെന്നും ചൗധരി വ്യക്തമാക്കി.

ഇത്തരത്തിൽ പയറുവർഗ്ഗങ്ങളും എണ്ണക്കുരുക്കളും സർക്കാർ ഇറക്കുമതി ചെയ്യുമ്പോൾ രാജ്യത്തെ കർഷകർ ഈ വിഭാഗത്തിൽപ്പെട്ട കൃഷിയിൽ നിന്ന് സ്വാഭാവികമായി വിട്ടുനില്ക്കുമെന്ന് ചൗധരി ചൂണ്ടിക്കാണിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ നയം കർഷകർക്ക് യഥാർഥത്തിൽ ലഭിക്കേണ്ട പ്രതിഫലം തടസ്സപ്പെടുത്തുന്നതാണെന്നും ചൗധരി സൂചിപ്പിച്ചു.

കിസാൻ ക്രെഡിറ്റ് കാർഡ് തിരിച്ചടവിനുള്ള സമയം നീട്ടിനല്കണമെന്നും കർഷിക ഉത്പന്നങ്ങളുടെ വിതരണ മേഖലയിലെ പ്രശ്‌നങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമെന്നും കിസാൻ കർഷക സംഘ് സെക്രട്ടറി ജനറൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്‌നങ്ങളിൽ കുടുതൽ ക്രിയാതമകമായി ഇപെടണമെന്നും ചൗധരി സൂചിപ്പിച്ചു.

പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയിൽ സ്വയംപര്യാപ്തമാവണമെന്ന അഭിപ്രായമാണ് എല്ലാവരും ഉയർത്തുന്നത്. എന്നാൽ തീരുമനമെടുക്കേണ്ട സമയത്ത് ശരിയായ തീരുമാനം എടുക്കുന്നില്ല. രാജ്യത്തെ കർഷകരെ നിരാശരാക്കുന്നതാണ് കേന്ദ്ര വാണിജ്യന്ത്രലയത്തിന്റെ ഇപ്പോഴത്തെ തീരുമാനമെന്നും ബദ്രി നാരയൺ ചൗധരി വിമർശിച്ചു.

Next Story