ഇരവിപുരം സീറ്റ് ആര്‍എസ്പി കോണ്‍ഗ്രസിന് നല്‍കിയേക്കും; കൊല്ലമോ കുണ്ടറയോ ആവശ്യപ്പെടും; സാധ്യതകള്‍ ഇങ്ങനെ
ഒന്‍പത് തവണ ആര്‍എസ്പിയെ തുണച്ച ഇരവിപുരം മണ്ഡലം കോണ്‍ഗ്രസിന് വിട്ട് നല്കാന് ആര്എസ്പിയില് ആലോചന. 1970 മുതല്‍ ആര്‍എസ് ഉണ്ണിയും പിന്നീട് രണ്ട് തവണ വി പി രാമകൃഷ്ണപിള്ളയും, മൂന്ന് തവണ സംസ്ഥാന സെക്രട്ടറി എ എ അസീസും മണ്‍വെട്ടി മണ് കോരി അടയാളത്തില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുന്നണി മാറിയെത്തിയ ആര്‍എസ്പിക്ക് യുഡിഎഫ് സീറ്റ് വിട്ട് നല്കി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗമായ എം നൗഷാദ് 28,000ത്തിലേറെ വോട്ടുകള്‍ക്ക് അസീസിനെ പരാജയപ്പെടുത്തുകയും ചെയ്തു. […]
22 Jan 2021 5:18 AM GMT
ഷമീർ എ

ഒന്‍പത് തവണ ആര്‍എസ്പിയെ തുണച്ച ഇരവിപുരം മണ്ഡലം കോണ്‍ഗ്രസിന് വിട്ട് നല്കാന് ആര്എസ്പിയില് ആലോചന. 1970 മുതല്‍ ആര്‍എസ് ഉണ്ണിയും പിന്നീട് രണ്ട് തവണ വി പി രാമകൃഷ്ണപിള്ളയും, മൂന്ന് തവണ സംസ്ഥാന സെക്രട്ടറി എ എ അസീസും മണ്‍വെട്ടി മണ് കോരി അടയാളത്തില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മുന്നണി മാറിയെത്തിയ ആര്‍എസ്പിക്ക് യുഡിഎഫ് സീറ്റ് വിട്ട് നല്കി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗമായ എം നൗഷാദ് 28,000ത്തിലേറെ വോട്ടുകള്‍ക്ക് അസീസിനെ പരാജയപ്പെടുത്തുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന് എല്ലാ ബൂത്തിലും വലിയ ലീഡ് ഉയര്‍ത്തിയെങ്കിലും നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ പറ്റിയ സീറ്റല്ലെന്ന ചര്‍ച്ച പാര്‍ട്ടിയിലുണ്ട്. കൊല്ലം, അല്ലെങ്കില്‍ കുണ്ടറ സീറ്റുകളാണ് ആര്‍എസ്പിക്ക് താല്പര്യം. 1991ല്‍ ലീഗ് നേതാവായ പികെകെ ബാവ ആര്‍എസ്പിയെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നണിക്കൊപ്പമായിരുന്നു മണ്ഡലം. സിപിഐഎം എല്‍ഡിഎഫ് വിട്ട് യുഡിഎഫിനോപ്പം പോയ ആര്‍എസ്പിയെ പരാജയപ്പെടുത്തി ഇവിടെ വിജയക്കൊടി നാട്ടുകയായിരുന്നു.
അതേ സമയം ഇരവിപുരം കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഷാനവാസ് ഖാനെയും, ഡിസിസി ജനറല്‍ സെക്രട്ടറി അന്‍സാര്‍ അസീസിനെയുമാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസിലും ആരംഭിച്ചു. എഐസിസിയുടെ ചുമതല വഹിക്കുന്ന വിശ്വനാഥന് മുന്നില്‍ ഈ രണ്ട് പേരുകളും ലഭിച്ച് കഴിഞ്ഞു. ഇരവിപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആഗ്രഹമുണ്ട്. ആര്‍എസ്പിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും ഇരവിപുരം സീറ്റില്‍ യുഡിഎഫില്‍ അന്തിമ തീരുമാനം ഉണ്ടാകുക. അതേ സമയം കൊല്ലം സീറ്റ് ആര്‍എസ്പിക്ക് കൊണ്ഗ്രസ് വിട്ട് നല്‍കാനുള്ള സാധ്യതയും വിരളമാണ്. കുണ്ടറ നല്കിയാല് ആര്‍എസ്പി ഏറ്റെടുക്കാനാണ് സാധ്യത.