Top

‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’; അധികാരത്തിലേറിയ 2014 മുതല്‍ പട്ടികയില്‍ ഇടംപിടിച്ച് മോദി

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്രത്തെ വേട്ടയാടുന്ന ഭരണാധികാരികളുടെ പട്ടികയില്‍ ഇത്തവണയും ഇടംപിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗ് എന്നറിയിപ്പെടുന്ന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ് (ആര്‍എസ്എഫ്) പ്രസിദ്ധീകരിച്ച 37 ലോകനേതാക്കളുടെ പട്ടികയിലാണ് നരേന്ദ്രമോദി തന്റെ സ്ഥാനം നിലനിര്‍ത്തിയത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ പട്ടികയില്‍ നരേന്ദ്രമോദി പട്ടികയിലുണ്ട്. മോദിയെ കൂടാതെ ഉത്തരകൊറിയന്‍ ഏകാദിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ […]

6 July 2021 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’; അധികാരത്തിലേറിയ 2014 മുതല്‍ പട്ടികയില്‍ ഇടംപിടിച്ച് മോദി
X

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്രത്തെ വേട്ടയാടുന്ന ഭരണാധികാരികളുടെ പട്ടികയില്‍ ഇത്തവണയും ഇടംപിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗ് എന്നറിയിപ്പെടുന്ന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ് (ആര്‍എസ്എഫ്) പ്രസിദ്ധീകരിച്ച 37 ലോകനേതാക്കളുടെ പട്ടികയിലാണ് നരേന്ദ്രമോദി തന്റെ സ്ഥാനം നിലനിര്‍ത്തിയത്.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ പട്ടികയില്‍ നരേന്ദ്രമോദി പട്ടികയിലുണ്ട്. മോദിയെ കൂടാതെ ഉത്തരകൊറിയന്‍ ഏകാദിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ഹംഗേയറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരും പട്ടികയിലുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് മാധ്യമങ്ങളോട് സ്വീകരിച്ച നയം പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്ത് നടപ്പിലാക്കിയായിരുന്നു നരേന്ദ്രമോദിയുടെ പരീക്ഷണം. ദേശീയതയില്‍ ഊന്നിയുള്ള വിവരണങ്ങളിലൂടെയും ജനപ്രീയത കൈവരിക്കാനുള്ള വൈകാരിക പ്രസംഗങ്ങളിലൂടെയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയാണ് രീതി. ഇതു നടപ്പിലാക്കാന്‍ മാധ്യമ ശൃഖലകളുടെ ഉടമസ്ഥതയുള്ള കോര്‍പ്പറേറ്റുകളുമായി ബന്ധം സ്ഥാപിച്ച് സ്വാധീനം ചെലുത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: സുരേന്ദ്രന്റെ കസേര തെറിക്കാൻ സാധ്യത; ‘എരി തീയിൽ എണ്ണയൊഴിച്ചത്’ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷം

Next Story