Top

കൊവിഡ് വാക്‌സിന്‍ വികസനം; 900 കോടി രൂപ അനുവദിച്ച് കേന്ദ്രം

കൊവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മൂന്നാം ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് പണം അനുവദിച്ചത്. ബയോ ടെക്‌നോളജി വകുപ്പിനാണ് തുക കൈമാറുക. ഇന്ത്യയില്‍ ആദ്യം വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന കൊവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായതിനാല്‍ ഇനി അടിയന്തിരമായി പുറത്തിറക്കാനായുള്ള സര്‍ക്കാര്‍ അനുമതിക്കായാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കാക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

29 Nov 2020 10:44 AM GMT

കൊവിഡ് വാക്‌സിന്‍ വികസനം; 900 കോടി രൂപ അനുവദിച്ച് കേന്ദ്രം
X

കൊവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മൂന്നാം ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് പണം അനുവദിച്ചത്.

ബയോ ടെക്‌നോളജി വകുപ്പിനാണ് തുക കൈമാറുക. ഇന്ത്യയില്‍ ആദ്യം വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന കൊവിഡ് വാക്‌സിനാണ് കൊവിഷീല്‍ഡ്.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായതിനാല്‍ ഇനി അടിയന്തിരമായി പുറത്തിറക്കാനായുള്ള സര്‍ക്കാര്‍ അനുമതിക്കായാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കാക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

Next Story