ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; കെ സുരേന്ദ്രന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ വക്കീല്‍ നോട്ടീസ്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം വ്യാജ പ്രചാരണം നടത്തിയതിന് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് നിരവധി തവണ കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്ന് കെ […]

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒപ്പം വ്യാജ പ്രചാരണം നടത്തിയതിന് പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് നിരവധി തവണ കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക വാഹനം സ്വര്‍ണ്ണക്കടത്തിനായി ദുരുപയോഗം ചെയ്താണ് സഹായിച്ചതെന്നും ഇയാള്‍ സിപിഎമ്മിന്റെ നോമിനി ആണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്‍ വിമാനത്താവളത്തിലേക്കും അവിടെ നിന്നും പിന്നീട് ശിവശങ്കറിന്റെ വീട്ടിലേക്കും ഓഫിസിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ടെന്നും കളളക്കടത്ത് പിടിച്ച ദിവസം ഈ കാര്‍ സ്വര്‍ണവുമായി ബംഗളൂരിലേക്ക് പോയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും സുരേന്ദ്രന്‍ ആരോപണമുന്നയിച്ചിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണം കൈയിലെടുക്കാന്‍ ബിനാമി സംഘങ്ങള്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി വലിയ നീക്കങ്ങളാണ് നടത്തിയത്. ഇതിനെ മറയാക്കിക്കൊണ്ട് വലിയ തോതില്‍ സാമ്പത്തിക ഇടപാടും ഹവാല ഇടപാടും അഴിമതിയുമൊക്കെ നടക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം വേണം, ക്രിക്കറ്റ് അസോസിയേഷന്‍ ബിനീഷിനെ പുറത്താക്കണം തുടങ്ങി നിരവധി ആരോപണങ്ങളാണ് സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നത്.