കൊമരം ഭീമായി ജൂനിയര്‍ എന്‍ടിആര്‍; രാജമൗലിയുടെ ‘ആര്‍ആര്‍ആറി’ന്റെ ടീസര്‍ പുറത്ത്
ജൂനിയര്‍ എന്‍ടിആര്‍ ഗോത്ര നേതാവ് കൊമരം ഭീം ആയി അവതരിപ്പിക്കുന്നു, രാം ചരണ്‍ വിപ്ലവകാരിയായ അല്ലുരി സീതാരാമ രാജുവായി വേഷമിടുന്നു.
22 Oct 2020 3:53 AM GMT
ഫിൽമി റിപ്പോർട്ടർ

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ ന്റെ(റൈസ് റിവോള്‍ട്ട് റിവഞ്ച്) ടീസര്‍ പുറത്ത്. തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന സ്വാതന്ത്ര്യസമര സേനാനിയായ കൊമരം ഭീമിന്റെ ആദ്യ ലുക്കാണ് ട്രയിലറിലൂടെ പുറത്തുവരുന്നത്. അല്ലുരി സീതാരാമ രാജുവായി റാം ചരണുമെത്തുന്ന ചിത്രം, 1920 ല്‍ ആരംഭിച്ച സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ജീവിച്ചിരുന്ന രണ്ട് വിപ്ലവകാരികളുടെ സാങ്കല്‍പ്പിക കണ്ടുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
ജൂനിയര്‍ എന്‍ടിആര്‍ ഗോത്ര നേതാവ് കൊമരം ഭീം ആയി അവതരിപ്പിക്കുന്നു, രാം ചരണ്‍ വിപ്ലവകാരിയായ അല്ലുരി സീതാരാമ രാജുവായി വേഷമിടുന്നു. 300 കോടിയുടെ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ബ്രിട്ടീഷ് നടന്‍ ഒലിവിയ മോറിസ്, ഹോളിവുഡ് നടന്‍ റേ സ്റ്റീവന്‍സണ്‍, ഐറിഷ് നടന്‍ അലിസണ്‍ ഡൂഡി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗാന്‍ എന്നിവരും അതിഥി വേഷങ്ങളില്‍ എത്തുന്നു.