Top

‘റോര്‍ ഓഫ് ആര്‍ആര്‍ആര്‍’; മേക്കിങ്ങ് വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണ്ണമായും സെറ്റിലാണ് നടന്നിരിക്കുന്നത്. ബാഹുബലി പോലെ തന്നെ വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ആര്‍ ആര്‍ ആര്‍ എന്നതില്‍ സംശയമില്ല. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന […]

15 July 2021 12:33 AM GMT
ഫിൽമി റിപ്പോർട്ടർ

‘റോര്‍ ഓഫ് ആര്‍ആര്‍ആര്‍’; മേക്കിങ്ങ് വീഡിയോ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
X

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണ്ണമായും സെറ്റിലാണ് നടന്നിരിക്കുന്നത്. ബാഹുബലി പോലെ തന്നെ വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ആര്‍ ആര്‍ ആര്‍ എന്നതില്‍ സംശയമില്ല.

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷതയാണ്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തില്‍ എത്തുന്നതായും സംവിധായകന്‍ രാജമൗലി മുന്‍പ് വ്യക്തമാക്കിയിരുന്നു.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

2021 ഒക്ടോബറിലാണ് ചിത്രം റിലീസിന് എത്തുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്താല്‍ അത് മാറ്റിവെക്കുകയായിരുന്നു.

Next Story

Popular Stories