Top

‘പവര്‍ പ്ലേയില്‍ കത്തിക്കയറി പടിക്കല്‍’; ആര്‍സിബി അനായസ വിജയത്തിലേക്ക്

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. പവര്‍ പ്ലേയിലെ ആറോവര്‍ അവസാനിച്ചപ്പോള്‍ 59 റണ്‍സാണ് ബംഗളൂരു അടിച്ചെടുത്തത്. 17 റണ്‍സുമായി വിരാട് കൊഹ്‌ലിയും 41 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. രണ്ടോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ ചേതന്‍ സ്‌കറിയെ ഒഴികെ എല്ലാ റോയല്‍സ് ബൗളര്‍മാരും തല്ലുവാങ്ങി. ഇനി 83 പന്തില്‍ 118 റണ്‍സാണ് കോലിപ്പടയ്ക്ക് വിജയിക്കാന്‍ ആവശ്യമായുള്ളത്. പതിവിന് വിപരീതമായി ഇത്തവണ ശ്രേയസ് ഗോപാലാണ് റോയല്‍സിന് വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യ മൂന്ന് […]

22 April 2021 11:07 AM GMT

‘പവര്‍ പ്ലേയില്‍ കത്തിക്കയറി പടിക്കല്‍’; ആര്‍സിബി അനായസ വിജയത്തിലേക്ക്
X

പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. പവര്‍ പ്ലേയിലെ ആറോവര്‍ അവസാനിച്ചപ്പോള്‍ 59 റണ്‍സാണ് ബംഗളൂരു അടിച്ചെടുത്തത്. 17 റണ്‍സുമായി വിരാട് കൊഹ്‌ലിയും 41 റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസില്‍. രണ്ടോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ ചേതന്‍ സ്‌കറിയെ ഒഴികെ എല്ലാ റോയല്‍സ് ബൗളര്‍മാരും തല്ലുവാങ്ങി. ഇനി 83 പന്തില്‍ 118 റണ്‍സാണ് കോലിപ്പടയ്ക്ക് വിജയിക്കാന്‍ ആവശ്യമായുള്ളത്.

പതിവിന് വിപരീതമായി ഇത്തവണ ശ്രേയസ് ഗോപാലാണ് റോയല്‍സിന് വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യ മൂന്ന് പന്ത് ശ്രദ്ധയോടെ കളിച്ച കൊഹ്‌ലി നാലാം പന്ത് ഗ്യാലറിയിലെത്തിച്ചു. ആദ്യ ഓവറില്‍ എട്ട് റണ്‍സ്. യുവതാരം ചേതന്‍ സ്‌കറിയ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു ബൗണ്ടറിയുടെ അകമ്പടിയോടെ ആറ് റണ്‍സ്. മൂന്നാം ഓവറില്‍ ശ്രേയസ് ഗോപാലിനെ രണ്ടു തവണ അതിര്‍ത്തി കടത്തി. പത്ത് റണ്‍സ്.

നാലാം ഓവറില്‍ കത്തിക്കയറിയ ആര്‍സിബി ഓപ്പണര്‍മാര്‍ നേടിയത് 15 റണ്‍സാണ്. ക്രിസ് മോറിസായിരുന്നു പന്തെറിഞ്ഞത്. അഞ്ചാം ഓവറില്‍ മുസ്താഫിസൂര്‍ റഹ്മാനെ പരീക്ഷിച്ച സഞ്ജുവിന്റെ തന്ത്രം പാളി. പത്ത് റണ്‍സാണ് ഈ ഓവറില്‍ ദേവ്ദത്ത് പടിക്കല്‍ അടിച്ചെടുത്തത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സകറിയയെ സഞ്ജു തിരികെ വിളിച്ചു. എന്നാല്‍ റണ്‍റേറ്റ് നിലനിര്‍ത്തിയ ആര്‍സിബി ഈ ഓവറില്‍ 10 റണ്‍സ് സ്‌കോര്‍ ചെയ്തു.

Next Story

Popular Stories