IPL 2021

ഇരു ടീമുകളും ഒപ്പത്തിനൊപ്പം, വെടിക്കെട്ടില്ല; പവര്‍ പ്ലേയില്‍ സഞ്ജുവിന്റെ തന്ത്രങ്ങള്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പവര്‍ പ്ലേയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ്. പവര്‍ പ്ലേയിലെ ആറ് ഓവറില്‍ 46 റണ്‍സാണ് കിംഗ്‌സ് നേടിയത്. 20 റണ്‍സുമായി കെ.എല്‍ രാഹുലും 20 റണ്‍സുമായി ക്രിസ് ഗെയിലുമാണ് ക്രീസില്‍. 7 ഓവര്‍ അവസാനിച്ചപ്പോള്‍ പഞ്ചാബ് 58 റണ്‍സെടുത്തിട്ടുണ്ട്. ഏഴാം ഓവറില്‍ ശ്രേയസ് ഗോപാല്‍ 12 റണ്‍സ് വഴങ്ങി.

ആദ്യ ഓവറില്‍ വെടിക്കെട്ടോടെയാണ് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയത്. യുവതാരം സി. സ്‌കറിയ എറിഞ്ഞ ഓവറില്‍ രണ്ട് ബൗണ്ടറിയോടെ പത്ത് റണ്‍സെടുത്തു. രണ്ടാം ഓവറില്‍ ആക്രമണം തുടര്‍ന്ന പഞ്ചാബ് മുസ്താഫിസുര്‍ റഹ്മാനെ 11 റണ്‍സെടുത്തു. ഈ ഓവറില്‍ ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. സഞ്ജു റിവ്യു എടുക്കാതിരുന്നതോടെ മായങ്ക് അഗര്‍വാളിന് ജീവന്‍ തിരിച്ചുകിട്ടി.

ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയ സ്‌കറിയ രണ്ടാം ഓവറില്‍ ടീമിന് ബ്രേക്ക് ത്രൂ നല്‍കി. 9 പന്തില്‍ 14 റണ്‍സെടുത്ത മായങ്കിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ച് സ്‌കറിയ ഐപിഎല്ലിലെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷമാക്കി. മൂന്നാമതായി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലാണ് കളത്തിലെത്തിയത്. മൂന്നാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് പഞ്ചാബിന് ലഭിച്ചത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് റോയല്‍സ് സ്വന്തമാക്കിയ ക്രിസ് മോറിസാണ് നാലാം ഓവര്‍ എറിയാനെത്തിയത്. രാഹുല്‍ ബൗണ്ടറിയോടെ മോറിസിനെ വരവേറ്റു. മോറിസിന്റെ ഓവറില്‍ ഒമ്പത് റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. മുസ്താഫിസുറിന്റെ അഞ്ചാം ഓവറില്‍ യൂണിവേഴ്‌സല്‍ ബോസിന്റെ ആദ്യ ബൗണ്ടറി പിറന്നു, ഈ ഓവറില്‍ എട്ട് റണ്‍സ്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഏഴ് റണ്‍സെടുത്ത് ഗെയില്‍ സ്‌കോര്‍ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു.

Covid 19 updates

Latest News