IPL 2021

ആറ് ബൗളറുണ്ടായിരുന്ന ടീമില്‍ നിന്ന് പാര്‍ടൈമറൈ ഇറക്കി; തകര്‍ത്തടിച്ച ഗെയിലിനെ വീഴ്ത്തി സഞ്ജുവിന്റെ തുറുപ്പുചീട്ട്

തകര്‍ത്തടിച്ച പഞ്ചാബ് സൂപ്പര്‍ താരം ക്രിസ് ഗെയിലിനെ വീഴ്ത്തി റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ തന്ത്രം. പാര്‍ടൈം ബൗളറായ റിയാന്‍ പരാഗിനെ കൊണ്ടുവന്നാണ് യൂണിവേഴ്‌സല്‍ ബോസിനെ സഞ്ജു കൂടാരം കയറ്റിയത്.

ടീമില്‍ ആറ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ടായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പരാഗിനെ രാഹുല്‍ ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. അടുത്ത പന്തില്‍ സിംഗിള്‍. ഗെയിലിനെതിരെ പരാഗ് എറിഞ്ഞ ആദ്യ റൗണ്ട് ആം ബൗള്‍ തന്ത്രമായിരുന്നു. ഈ പന്തില്‍ സിംഗിളെടുത്ത് ഗെയില്‍ സ്‌ട്രൈക്ക് മാറ്റി.

നാലാം പന്തില്‍ തിരിച്ചെത്തിയ ഗെയില്‍ കേറി അടിക്കാന്‍ ശ്രമിച്ചു. ലോഗ് ഓണില്‍ ഇത്തവണ അനായാസം ബെന്‍ സ്‌റ്റോക്‌സ് ക്യാച്ചെടുത്തു. 28 പന്ത് നേരിട്ട ഗെയില്‍ 40 റണ്‍സെടുത്താണ് പുറത്തായത്. 2 സിക്‌സും 4 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്.
നേരത്തെ ലെഗ് സ്പിന്നര്‍ രാഹുല്‍ തെവാട്ടി, ശ്രേയസ് ഗോപാല്‍ എന്നിവരുടെ ഓവറില്‍ ഗെയിലിനെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങള്‍ ടീം പാഴാക്കിയിരുന്നു.

പവര്‍ പ്ലേയില്‍ ഭേദപ്പെട്ട പ്രകടനമാണ് റോയല്‍സ് ബൗളര്‍ പുറത്തെടുത്തത്. എന്നാല്‍ പവര്‍ പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാരെ ആക്രമിച്ച് കളിച്ച രാഹുലും സ്‌കോര്‍ അതിവേഗം മുന്നോട്ടു നയിച്ചു. ഇതിനിടെയാണ് പരാഗിനെ ഇറക്കി സഞ്ജു കളിയുടെ ഗതി മാറ്റിയത്. ഇന്നലെ എട്ട് പേരെയാണ് സഞ്ജു പന്തെറിയാന്‍ ഏല്‍പ്പിച്ചത്. മിക്കവര്‍ക്കും കണക്കിന് കിട്ടുകയും ചെയ്തു. ഒരു ഓവറില്‍ 20 റണ്‍സ് വഴങ്ങുകയും ചെയ്തു.

Covid 19 updates

Latest News