Top

ബാറ്റിംഗ് പിച്ചില്‍ ഡെല്‍ഹിയെ വരിഞ്ഞു പിടിച്ച് സഞ്ജുവിന്റെ റോയല്‍സ്; 148 റണ്‍സ് വിജയലക്ഷ്യം

ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. വംഖാഡെയില്‍ ബാറ്റിംഗ് പിച്ചില്‍ മനോഹരമായി പന്തെറിഞ്ഞ ബൗളിംഗ്് സ്‌ക്വാഡിന്റെ പ്രകടനമാണ് റോയല്‍സിന് തുണയായത്. ഡെല്‍ഹി നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. റോയല്‍സിന് വേണ്ടി ജയ്‌ദേവ് മൂന്നും മുസ്താഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മോറിസിന് ഒരു വിക്കറ്റ് ലഭിച്ചു. പവര്‍ പ്ലേ പൊളിച്ച് ജയ്‌ദേവ് പവര്‍ പ്ലേയില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ആറോവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ […]

15 April 2021 10:22 AM GMT
അൻഷിഫ് ആസ്യ മജീദ്

ബാറ്റിംഗ് പിച്ചില്‍ ഡെല്‍ഹിയെ വരിഞ്ഞു പിടിച്ച് സഞ്ജുവിന്റെ റോയല്‍സ്; 148 റണ്‍സ് വിജയലക്ഷ്യം
X

ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 148 റണ്‍സ് വിജയലക്ഷ്യം. വംഖാഡെയില്‍ ബാറ്റിംഗ് പിച്ചില്‍ മനോഹരമായി പന്തെറിഞ്ഞ ബൗളിംഗ്് സ്‌ക്വാഡിന്റെ പ്രകടനമാണ് റോയല്‍സിന് തുണയായത്. ഡെല്‍ഹി നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. റോയല്‍സിന് വേണ്ടി ജയ്‌ദേവ് മൂന്നും മുസ്താഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മോറിസിന് ഒരു വിക്കറ്റ് ലഭിച്ചു.

പവര്‍ പ്ലേ പൊളിച്ച് ജയ്‌ദേവ്

പവര്‍ പ്ലേയില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ആറോവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീണു. കഴിഞ്ഞ മത്സരത്തില്‍ മിന്നും ഫോമില്‍ കളിച്ച ചേതന്‍ സകറിയെയാണ് റോയല്‍സിന് വേണ്ടി ആദ്യം പന്തെറിഞ്ഞത്. ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി. സമ്മര്‍ദ്ദം രണ്ടാം ഓവറിലേക്ക് നീണ്ടപ്പോള്‍ ജയ്ദേവ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

കഴിഞ്ഞ തവണത്തെ ഹീറോ പൃഥ്വി ഷായാണ് പുറത്തായത്. രണ്ടാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ജയ്ദേവ് വഴങ്ങിയത്. മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയോടെ സകറിയ 11 റണ്‍സ് വിട്ടുനല്‍കി. നാലാം ഓവറില്‍ വീണ്ടും ജയദേവിന്റെ ആക്രമണം ഇത്തവണ ആദ്യ പന്തില്‍ ശിഖര്‍ ധവാന്‍ കൂടാരം കയറി. 9 റണ്‍സാണ് ധവാന്റെ സംഭാവന. ഈ ഓവറില്‍ വഴങ്ങിയത് വെറും നാല് റണ്‍സ്.

അഞ്ചാം ഓവറില്‍ ക്രിസ് മോറിസ് 11 റണ്‍സ് വഴങ്ങിയത് ഡെല്‍ഹിക്ക് ആശ്വാസമായി. അഞ്ചാം ഓവറില്‍ വീണ്ടും ജയ്ദേവിന്റെ ആക്രമണം. ആദ്യ പന്ത് ഭാഗ്യത്തിന്റെ പിന്തുണയോടെ ബൗണ്ടറിയിലേക്ക് പറന്നപ്പോള്‍ അഞ്ചാമത്തെ ബോളില്‍ സീനിയര്‍ താരം അജിന്‍കെ രെഹാനെ പുറത്തായി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ഡെല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

വഴിത്തിരിവായി ഋഷഭ് പന്തിന്റെ റണ്ണൗട്ട്

മുന്‍നിരയിലെ നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായെങ്കിലും ഡെല്‍ഹിയെ മുന്നോട്ടുനയിച്ച ഋഷഭ് പന്ത് ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. പതിമൂന്നാമത്തെ ഓവറില്‍ ഋഷഭ് പന്തിനെ റണ്ണൗട്ടാക്കിയ റിയാന്‍ പരാഗ് ഡെല്‍ഹിയുടെ നട്ടെല്ല് തകര്‍ത്തു. മിഡ് ഓഫിലേക്ക് തട്ടി സിംഗിളെടുക്കാന്‍ ശ്രമിച്ച പന്തിനെ ബൗളറായ പരാഗ് റണ്ണൗട്ടാക്കി. 9 ബൗണ്ടറികളുടെ അകമ്പടിയോടെ 51 റണ്‍സാണ് ഋഷഭ് അടിച്ചെടുത്തത്.

ഡെല്‍ഹി ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു പന്ത്. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ലളിത് യാദവിനെ കൂട്ടുപിടിച്ച് ഋഷഭ് 50 റണ്‍സിന്റെ കൂട്ടുക്കെട്ട് ഉയര്‍ത്തിയിരുന്നു. ഋഷഭിന് പിന്നാലെ ക്രിസ് മോറിസ് ലളിതെനെയും പുറത്താക്കി. തെവാട്ടിയെയാണ് ലളിതിന്റെ ക്യാച്ചെടുത്തത്. 24 ബോള്‍ നേരിട്ട ലളിത് 20 റണ്‍സെടുത്ത് പുറത്തായി.

വാലറ്റത്ത് 16 പന്തില്‍ 21 റണ്‍സെടുത്ത ടോം കറണനാണ് ഡെല്‍ഹിക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മുന്‍നിരയിലെ നാല് ബാറ്റ്‌സ്മാന്മാരും രണ്ടക്കം കണാതെ പുറത്തായത്. പേസ് ബൗളര്‍ ജയ്‌ദേവിന്റെ പ്രകടനമാണ് റോയല്‍സ് നിരയില്‍ ഏറ്റവും മികച്ചുനിന്നത്. നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ജയ്‌ദേവ് മൂന്ന് വിക്കറ്റെടുത്തു. വെറും 3.75 ആണ് ജയ്‌ദേവിന്റെ ഇക്കണോമി റേറ്റ്. രണ്ട് വിക്കറ്റെടുത്ത ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചു.

Popular

    Next Story