Top

ഷാരൂഖ് ഖാന് അരങ്ങേറ്റം, സര്‍വ്വ സന്നാഹങ്ങളുമായി സഞ്ജുവിന്റെ റോയല്‍സ്; പഞ്ചാബിന് ബാറ്റിംഗ്

ഐപിഎല്‍ പതിനാലാം സീസണില്‍ നാലാം മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗിനയച്ചു. തമിഴ്‌നാട് വെടിക്കെട്ട് താരം ഷാരുഖ് ഖാന്‍ ഇന്ന് പഞ്ചാബിന് വേണ്ടി അരങ്ങേറും. ജൈ റിച്ചാര്‍ഡ്‌സണും ഇന്ന് അരങ്ങേറ്റ മത്സരമാണ്. മുഹമ്മദ് ഷമിയും അര്‍ഷദീപ് സിംഗുമാണ് പഞ്ചാബിന്റെ പേസ് ആക്രമണം നയിക്കുക. മധ്യനിരയില്‍ കരുത്തായി വിന്‍ഡീസ് താരം നിക്കളോസ് പൂരനും ടീമിലുണ്ട്. ഓപ്പണിംഗില്‍ സര്‍പ്രൈസ് മാറ്റവുമായിട്ടാണ് റോയല്‍സ് ഇറങ്ങുന്നത്. മനന്‍ വോഹ്‌റയും ബെന്‍ സ്‌റ്റോക്‌സുമാണ് ഓപ്പണിംഗ് സഖ്യം. മൂന്നാമത് സഞ്ജുവും […]

12 April 2021 8:17 AM GMT

ഷാരൂഖ് ഖാന് അരങ്ങേറ്റം, സര്‍വ്വ സന്നാഹങ്ങളുമായി സഞ്ജുവിന്റെ റോയല്‍സ്; പഞ്ചാബിന് ബാറ്റിംഗ്
X

ഐപിഎല്‍ പതിനാലാം സീസണില്‍ നാലാം മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിന് ബാറ്റിംഗിനയച്ചു. തമിഴ്‌നാട് വെടിക്കെട്ട് താരം ഷാരുഖ് ഖാന്‍ ഇന്ന് പഞ്ചാബിന് വേണ്ടി അരങ്ങേറും. ജൈ റിച്ചാര്‍ഡ്‌സണും ഇന്ന് അരങ്ങേറ്റ മത്സരമാണ്. മുഹമ്മദ് ഷമിയും അര്‍ഷദീപ് സിംഗുമാണ് പഞ്ചാബിന്റെ പേസ് ആക്രമണം നയിക്കുക. മധ്യനിരയില്‍ കരുത്തായി വിന്‍ഡീസ് താരം നിക്കളോസ് പൂരനും ടീമിലുണ്ട്.

ഓപ്പണിംഗില്‍ സര്‍പ്രൈസ് മാറ്റവുമായിട്ടാണ് റോയല്‍സ് ഇറങ്ങുന്നത്. മനന്‍ വോഹ്‌റയും ബെന്‍ സ്‌റ്റോക്‌സുമാണ് ഓപ്പണിംഗ് സഖ്യം. മൂന്നാമത് സഞ്ജുവും നാലമനായി ജോസ് ബട്‌ലറുമെത്തും. ക്രിസ് മോറിസും ശ്രേയസ് ഗോപാലുമായിരിക്കും ബൗളിംഗ് അറ്റാക്ക്.

ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന വംഖാഡെയിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് സാധ്യത. ശരാശരി 180 മുകളില്‍ ആദ്യം ബാറ്റുചെയ്യുന്നവര്‍ക്ക് സ്‌കോര്‍ ചെയ്യാനാവുമെങ്കിലും വിജയം പിടിച്ചെടുക്കുക ശ്രമകരമായിരിക്കും. സ്പിന്നര്‍മാരെ നന്നായി ഉപയോഗിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ലെങ്കില്‍ പവര്‍ പ്ലേയ്ക്ക് ശേഷം വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം. ആദ്യ ഓവറുകളില്‍ ലഭിക്കുന്ന സ്വിംഗ് മാറ്റിനിര്‍ത്തിയാല്‍ ഡെത്ത് ഓവറുകളില്‍ പേസ് ബൗളര്‍മാരും വിയര്‍ക്കുമെന്ന് ഉറപ്പാണ്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയാല്‍ ഇരു ടീമുകള്‍ക്കും മത്സരത്തില്‍ കൂടുതല്‍ സാധ്യത കൈവരും. ടോസിന്റെ ആനുകൂല്യം മുതലെടുക്കാനാവും രാജസ്ഥാന്റെ ശ്രമം. വംഖാഡെയില്‍ നടന്ന ഡെല്‍ഹി ചെന്നൈ മത്സരത്തില്‍ ടോസ് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഡെല്‍ഹി ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 19ാമത്തെ ഓവറില്‍ ഡെല്‍ഹി മറികടന്നു.

Punjab Kings XI:

KL Rahul, M Agarwal, C Gayle, N Pooran, D Hooda, S Khan, J Richardson, M Ashwin, M Shami, R Meredith, A Singh

Rajasthan Royals XI:

M Vohra, B Stokes, S Samson, J Buttler, S Dube, R Parag, R Tewatia, C Morris, S Gopal, C Sakariya, M Rahman

Next Story

Popular Stories