Top

ഫ്രാന്‍സില്‍ തുര്‍ക്കിഷ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പുതിയ പള്ളി നിര്‍മാണം; ഫണ്ടിംഗ് തടയുമെന്ന് സര്‍ക്കാര്‍

ഫ്രാന്‍സില്‍ മുസ്ലിം പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലാണ് പുതിയ പള്ളി ഒരുങ്ങുന്നത്. തുര്‍ക്കിഷ് സംഘടനയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഈ പള്ളിക്ക് മുന്‍സിപ്പില്‍ അധികൃതര്‍ പൊതുഖജനാവില്‍ നിന്നുള്ള പണം അനുവദിച്ചു എന്നതാണ് വിവാദത്തിനു കാരണം. ഇതിനെതിരെ ഫ്രാന്‍സ് ആഭ്യന്തര മന്ത്രിയടക്കം രംഗത്തെത്തി. തുര്‍ക്കിഷ് മുസ്ലിം സംഘടനയായ സിഎംഐജി എന്ന സംഘടനയാണ് പള്ളി നിര്‍മാണത്തിനു പിന്നില്‍. അടുത്തിടെ ഫ്രാന്‍സില്‍ കൊണ്ടു വന്ന തീവ്രവാദ വിരുദ്ധ ചാര്‍ട്ടറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച മൂന്ന് മുസ്ലിം സംഘടനകളിലൊന്നാണ് […]

25 March 2021 12:42 AM GMT

ഫ്രാന്‍സില്‍ തുര്‍ക്കിഷ്  ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പുതിയ പള്ളി നിര്‍മാണം; ഫണ്ടിംഗ് തടയുമെന്ന് സര്‍ക്കാര്‍
X

ഫ്രാന്‍സില്‍ മുസ്ലിം പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. നോര്‍ത്ത് ഈസ്‌റ്റേണ്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലാണ് പുതിയ പള്ളി ഒരുങ്ങുന്നത്. തുര്‍ക്കിഷ് സംഘടനയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ഈ പള്ളിക്ക് മുന്‍സിപ്പില്‍ അധികൃതര്‍ പൊതുഖജനാവില്‍ നിന്നുള്ള പണം അനുവദിച്ചു എന്നതാണ് വിവാദത്തിനു കാരണം. ഇതിനെതിരെ ഫ്രാന്‍സ് ആഭ്യന്തര മന്ത്രിയടക്കം രംഗത്തെത്തി.

തുര്‍ക്കിഷ് മുസ്ലിം സംഘടനയായ സിഎംഐജി എന്ന സംഘടനയാണ് പള്ളി നിര്‍മാണത്തിനു പിന്നില്‍. അടുത്തിടെ ഫ്രാന്‍സില്‍ കൊണ്ടു വന്ന തീവ്രവാദ വിരുദ്ധ ചാര്‍ട്ടറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച മൂന്ന് മുസ്ലിം സംഘടനകളിലൊന്നാണ് ഈ സംഘടന. 2.3 മില്യണ്‍ യൂറോസാണ് ഈ സംഘടനയ്ക്ക് വേണ്ടി സ്ട്രാസ്ബര്‍ഗ് മേയര്‍ അനുവദിച്ചത്.

തൊട്ടുപിന്നാലെ തീരുമാനത്തിനെതിരെ ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിയന്‍ രംഗത്തെത്തി. ഫ്രാന്‍സിലെ ഇസ്‌ലാമിസത്തെ പ്രതിനിധീകരിക്കുന്ന സംഘടനയല്ലിതെന്ന് മന്ത്രി പ്രതികരിച്ചു. ‘മുന്‍സിപ്പില്‍ അധികൃതര്‍ നമ്മുടെ മണ്ണില്‍ വിദേശ ഇടപെടലിന് സാമ്പത്തിക സഹായം നല്‍കരുതെന്ന് ഞങ്ങള്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം പിന്‍വലിക്കാന്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ മേയര്‍ വിശദീകരണം നല്‍കി. താന്‍ മേയറായി തെരഞ്ഞെടുക്കുന്നതിന് മുമ്പ് 2017 ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതാണ് ഈ പള്ളി നിര്‍മാണമെന്നും റിപബ്ലിക്കന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് തുര്‍ക്കിഷ് സംഘടനയില്‍ നിന്നും ഉറപ്പു ലഭിച്ചിരുന്നെന്നും മേയര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതിയ നിയമ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഫെബ്രുവരിയില്‍ വിഘടന വിരുദ്ധ ബില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ പാസായി. 151 വോട്ടുകള്‍ക്കെതിരെ 347 വോട്ടു നേടിയാണ് പാര്‍ലമെന്റ് ലോവര്‍ ഹൗസില്‍ ബില്‍ പാസായത്. 67 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇനി അപ്പര്‍ഹൗസിലേക്ക് ബില്‍ അനുമതിക്കെത്തും

ബില്‍ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കുള്ള ഫണ്ടിംഗ്, പ്രവര്‍ത്തന രീതി എന് നിവയ്ക്ക് കര്‍ശന ചട്ടമുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും 10000 യൂറോയിലധികം ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കണം. അവരുടെ അക്കൗണ്ടുകള്‍ സര്‍ട്ടിഫൈ ചെയ്യുകയും വേണം. പള്ളികളുടെ ഇമാമുകള്‍ക്ക് പ്രത്യേക ടെസ്റ്റുകള്‍ പാസാവേണ്ടതുണ്ട്. ഫ്രഞ്ച് മുസ്‌ലിം കൗണ്‍സിലിനാണ് പള്ളികളിലെ ഇമാമിനുള്ള പരീശീലനം നല്‍കാനുള്ള ചുമതല. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇമാമുകളെ ഇനി ഫ്രാന്‍സ് സ്വീകരിക്കില്ല. ഈ ഇമാമുകള്‍ക്ക് ഫ്രഞ്ച് ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

Next Story