Top

റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തോമസ് ചാഴികാടന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, കേരള കോണ്‍സ്രിന് രണ്ട് […]

16 May 2021 10:05 AM GMT

റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്
X

കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തോമസ് ചാഴികാടന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കേരള കോണ്‍സ്രിന് രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഉന്നാധികാര യോഗത്തില്‍ ഉയര്‍ന്നു. വിഷയം എല്‍ഡിഎഫ് യോഗത്തില്‍ വീണ്ടും ഉന്നയിക്കാനാണ് തീരുമാനം.

Next Story

Popular Stories