റോഷി അഗസ്റ്റിന് മന്ത്രി; എന്‍ ജയരാജന് ചീഫ് വിപ്പ്
എല്‍ഡിഎഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മന്ത്രിയായി ലഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു.ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ കത്ത് ചെയര്മാന് ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി. ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന് അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഐ നേതൃയോഗം ആരംഭിച്ചു. 17 എംഎല്‍എ […]

എല്‍ഡിഎഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മന്ത്രിയായി ലഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു.
ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ കത്ത് ചെയര്മാന് ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി.
ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന് അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.
മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഐ നേതൃയോഗം ആരംഭിച്ചു. 17 എംഎല്‍എ മാരുള്ള സിപിഐയ്ക്ക് 4 മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് രണ്ടാം സര്‍ക്കാരില്‍. നേരത്തെ കൈവശം വെച്ചിരുന്ന ചീഫ് വിപ്പ് പദവി സിപിഐ വിട്ടുകൊടുത്തിരുന്നു. സര്‍ക്കാരിലെ മന്ത്രിമാരെ തീരുമാനിക്കുന്നതിനായാണ് സിപിഐ നേതൃയോഗങ്ങള്‍ ചേരുന്നത്.
രാവിലെ 11 മണിയ്ക്ക് സംസ്ഥാന എക്സിക്യൂട്ടീവും, തുടര്‍ന്ന് ഓണ്‍ലൈനായി സംസ്ഥാന കൗണ്‍സിലും ചേരും. മന്ത്രി സ്ഥാനത്തേക്ക് സിപിഐ പ്രധാനമായും 4 പേരുടെ പേരുകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. സിപിഐ സംസ്ഥാന അസിസന്ററ്റ് സെക്രട്ടറി പി പ്രസാദ്, ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, ചീഫ് വിപ്പായിരുന്ന കെ രാജന് ,മൂന്നാം തവണയും വിജയിച്ച ഇ കെ വിജയന് എന്നിവര്‍ മന്ത്രിപദത്തിലേക്ക് എത്തുമെന്നാണ് സൂചന. ജെ ചിഞ്ചുറാണി മന്ത്രിയായാല്‍ 1961 ല്‍ പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള സിപിഐ യുടെ ആദ്യ വനിത മന്ത്രികൂടിയാകും അവര്‍.
ഇ ചന്ദ്രശേഖരന്റെ പേരും മന്ത്രി പദത്തിലേക്ക് പരിഗണിച്ചെങ്കിലും ഒരു തവണ മന്ത്രിയായ വരെ വീണ്ടും പരിഗണിക്കേണ്ടന്നെ പാര്‍ട്ടി നിലപാട് കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിപദത്തിലേക്കുള്ള ഇ ചന്ദ്രശേഖരന്റെ മടങ്ങിവരവ് എളുപ്പമാകില്ല. എന്നാല്‍ നാല് പുതുമുഖ മന്ത്രിമാരെ പരിഗണിക്കുമ്പോള്‍ മുന്‍ മന്ത്രിസഭയിലെ ഒരാള്‍ക്കെങ്കിലും പ്രാതിനിധ്യം വേണ്ടെയെന്നും ചോദിക്കുന്നവരുണ്ട്.മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ ചന്ദ്രശേഖരനെ സിപിഐയുടെ നിയമസഭാ കക്ഷി നേതാവായേക്കാം.