Top

ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു; സ്ത്രീകേന്ദ്രീകൃത പ്രമേയമൊരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടും

റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനുരാഗ് കശ്യപിന്റെ നെറ്റ്ഫ്‌ളിക്‌സ് ചിത്രം ചോക്ഡ് നിരൂപക ശ്രദ്ധ നേടിയിരുന്നു.

28 Oct 2020 4:08 AM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു; സ്ത്രീകേന്ദ്രീകൃത പ്രമേയമൊരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടും
X

റെഡ് ചില്ലീസിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ റോഷന്‍ മാത്യുവും. ആലിയ ഭട്ട്, വിജയ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സ്ത്രീകേന്ദ്രീകൃതമായ പ്രമേയത്തില്‍ കഥ പറയുന്നു.’ഡാര്‍ലിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റോഷന്‍ മാത്യുവിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്.

ജസ്മീത് കെ റീന്‍സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ആലിയ ഭട്ട് എത്തുന്നതെന്ന് ബോളിവൂഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ഷെഫാലി ഷായും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനുരാഗ് കശ്യപിന്റെ നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘ചോക്ഡ്’ നിരൂപക ശ്രദ്ധ നേടിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് മലയാളത്തില്‍ മഹേഷ് നാരായണന്‍ ഒരുക്കിയ ‘സി യു സൂണി’ലെ റോഷന്റെ പ്രകടനവും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണുണ്ടാക്കിയത്.

Next Story