Top

റൊണാള്‍ഡോയുടെ പവര്‍ അറിയണോ; കൊക്കക്കോളയോടു ചോദിച്ചാല്‍ മതി… ഒരൊറ്റ ‘കിക്കില്‍’ തുലഞ്ഞത് 4 ബില്യണ്‍ ഡോളര്‍!!!

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ശക്തിയെ സംശയിക്കുന്നുണ്ടെങ്കില്‍ ദേ കൊക്കക്കോളയോടു ചോദിച്ചാല്‍ മതി; അവര്‍ പറഞ്ഞു തരും. ഒരൊറ്റ രാത്രികൊണ്ട് ഒരൊറ്റ വാചകത്തിലൂടെ കോളാ കമ്പനിയുടെ നാലു ബില്യണ്‍ ഡോളറാണ് റൊണാള്‍ഡോ തുലച്ചുകളഞ്ഞത്. യൂറോ കപ്പ് ഫുട്‌ബോളിനിടെ പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തിനിടെ കൊക്കക്കോള കുപ്പികള്‍ മാറ്റിവച്ചു കൊണ്ട് ”കോളയ്ക്കു പകരം ശുദ്ധമായ വെള്ളം കുടിച്ചു ശീലിക്കൂ” എന്നു റൊണാള്‍ഡോ പറഞ്ഞ ഒരൊറ്റ വാചകം ഓഹരി വിപണിയില്‍ കോളാ കമ്പനിയുടെ മാര്‍ക്കറ്റ് തകര്‍ത്തുകളഞ്ഞു. ഒരൊറ്റ രാത്രിയുടെ ഇടവേളയില്‍ നാലു […]

16 Jun 2021 1:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റൊണാള്‍ഡോയുടെ പവര്‍ അറിയണോ; കൊക്കക്കോളയോടു ചോദിച്ചാല്‍ മതി… ഒരൊറ്റ ‘കിക്കില്‍’ തുലഞ്ഞത് 4 ബില്യണ്‍ ഡോളര്‍!!!
X

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ശക്തിയെ സംശയിക്കുന്നുണ്ടെങ്കില്‍ ദേ കൊക്കക്കോളയോടു ചോദിച്ചാല്‍ മതി; അവര്‍ പറഞ്ഞു തരും. ഒരൊറ്റ രാത്രികൊണ്ട് ഒരൊറ്റ വാചകത്തിലൂടെ കോളാ കമ്പനിയുടെ നാലു ബില്യണ്‍ ഡോളറാണ് റൊണാള്‍ഡോ തുലച്ചുകളഞ്ഞത്.

യൂറോ കപ്പ് ഫുട്‌ബോളിനിടെ പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തിനിടെ കൊക്കക്കോള കുപ്പികള്‍ മാറ്റിവച്ചു കൊണ്ട് ”കോളയ്ക്കു പകരം ശുദ്ധമായ വെള്ളം കുടിച്ചു ശീലിക്കൂ” എന്നു റൊണാള്‍ഡോ പറഞ്ഞ ഒരൊറ്റ വാചകം ഓഹരി വിപണിയില്‍ കോളാ കമ്പനിയുടെ മാര്‍ക്കറ്റ് തകര്‍ത്തുകളഞ്ഞു.

ഒരൊറ്റ രാത്രിയുടെ ഇടവേളയില്‍ നാലു മില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. റൊണാള്‍ഡോ ഈ പരാമര്‍ശം നടത്തുന്നതിനു മുമ്പ് വിപണിയില്‍ 56.10 ഡോളറായിരുന്നു കൊക്കകോളയുടെ ഓഹരി വില. ഇത് 55.22 ആയാണ് ഇടിഞ്ഞത്. ഇതോടെ ആഗോള ഓഹരി വില 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളാറായി കുറഞ്ഞു.

യൂറോ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് റൊണാള്‍ഡോ കൊക്കക്കോളയ്‌ക്കെതിരേ ‘ഫ്രീകിക്ക്’ അടിച്ചത്. പത്രസമ്മേളനത്തിനായി കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനൊപ്പമാണ് റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ എത്തിയത്.

വേദിയിലെ മേശയില്‍ ഇരിപ്പിടത്തിനു മുന്നിലായി സ്‌പോണ്‍സര്‍മാര്‍ പരസ്യത്തിനായി കൊക്കക്കോള കുപ്പികള്‍ വച്ചിരുന്നു. എന്നാല്‍ വന്നിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ ഇവ എടുത്തുമാറ്റി. പിന്നീട് സമീപത്തിരുന്ന കുടിവെള്ളക്കുപ്പി എടുത്ത ശേഷം താരം തന്നെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കുടിവെള്ളക്കുപ്പി മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷം ”ഇത്തരം പാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കൂ” എന്നാണ് അദ്ദേഹം വിളിച്ചു പറഞ്ഞത്.

സോഫ്റ്റ് ഡ്രിങ്ക്‌സ് ഉള്‍പ്പടെ ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു കരുതുന്ന ഒരുത്പന്നത്തെയും പ്രോത്സാഹിപ്പിക്കാന്‍ റൊണാള്‍ഡോ തയാറല്ല. ഇതിന്റെ പേരില്‍ മദ്യക്കമ്പനികളുടെ ഉള്‍പ്പടെ കോടികള്‍ ലഭിക്കുന്ന വന്‍കിട പരസ്യങ്ങള്‍ പോലും അദ്ദേഹം വേണ്ടെന്നു വച്ചിട്ടുണ്ട്. ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതിലും താരം അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്.

Next Story

Popular Stories