Top

ക്രിസ്റ്റിയാനോ യുവന്റസില്‍ തുടരുമെന്ന് നെദ്‌വെദ്; 25-ന് ടീമിനൊപ്പം ചേരുമെന്നും വരും സീസണിലും ട്യൂറിനില്‍ കാണുമെന്നും ഉറപ്പ്

പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ സീരി എ ക്ലബായ യുവന്റസില്‍ നിന്നു കൂടുമാറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്ലബ് ഡയറക്ടര്‍ പവല്‍െ നെദ്‌വെദ്. താരം വരുന്ന സീസണിലും യുവന്റസിന്റെ കുന്തമുനയായിരിക്കുമെന്നും ഉടന്‍ തന്നെ അദ്ദേഹം ടീമിനൊപ്പം ഒപ്പം ചേരുമെന്നും നെദ്‌വെദ് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ യുവന്റസിന് സീരി എ കിരീടവും ചാമ്പ്യന്‍സ് ലീഗും നേടാന്‍ കഴിയാതെ പോയതോടെ റൊണാള്‍ഡോ ക്ലബ് വിടുമെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ നിഷേധിക്കുകയാണ് നെദ്‌വെദ്. ”എവിടുന്നാണ് മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ […]

16 July 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിസ്റ്റിയാനോ യുവന്റസില്‍ തുടരുമെന്ന് നെദ്‌വെദ്; 25-ന് ടീമിനൊപ്പം ചേരുമെന്നും വരും സീസണിലും ട്യൂറിനില്‍ കാണുമെന്നും ഉറപ്പ്
X

പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ സീരി എ ക്ലബായ യുവന്റസില്‍ നിന്നു കൂടുമാറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്ലബ് ഡയറക്ടര്‍ പവല്‍െ നെദ്‌വെദ്.

താരം വരുന്ന സീസണിലും യുവന്റസിന്റെ കുന്തമുനയായിരിക്കുമെന്നും ഉടന്‍ തന്നെ അദ്ദേഹം ടീമിനൊപ്പം ഒപ്പം ചേരുമെന്നും നെദ്‌വെദ് വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ യുവന്റസിന് സീരി എ കിരീടവും ചാമ്പ്യന്‍സ് ലീഗും നേടാന്‍ കഴിയാതെ പോയതോടെ റൊണാള്‍ഡോ ക്ലബ് വിടുമെന്ന സൂചനകള്‍ വന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളെ നിഷേധിക്കുകയാണ് നെദ്‌വെദ്. ”എവിടുന്നാണ് മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ ലഭിക്കുന്നതെന്നറിയില്ല. ടീം വിടുന്നതിനേക്കുറിച്ച് ക്ലബോ, റൊണാള്‍ഡോയോ ഒന്നും പറഞ്ഞിട്ടില്ല. റോണോയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. ക്രിസ്റ്റ്യാനോ ഇപ്പോള്‍ അവധി ആഘോഷിക്കുകയാണ്. ഈ മാസം 25-ന് അദ്ദേഹം ടീമിനൊപ്പം ചേരും”- നെദ്‌വെദ് പറഞ്ഞു.

യുവന്റസിന്റെ പുതിയ പരിശീലകനായി മാസിമിലിയാനോ അലെഗ്രി സ്ഥാനമേറ്റിരുന്നു. ടീമിന് തുടരെ അഞ്ചു തവണ സീരി എ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് അല്ലെഗ്രി. അദ്ദേഹത്തിന്റെ പ്ലാന്‍ റൊണാള്‍ഡോയെ കേന്ദ്രീകരിച്ചാണെന്നും പോര്‍ചുഗല്‍ താരം തന്നെയാണ് ഇത്തവണയും യുവന്റസിന്റെ കുന്തമുനയെന്നും ഈ സാഹചര്യത്തില്‍ ക്ലബ് വിടുന്നത് എങ്ങനെയെന്നും നെദ്‌വെദ് ചോദിക്കുന്നു.

ഒരു വര്‍ഷത്തെ കരാര്‍ കൂടി റൊണാള്‍ഡോയ്ക്ക് യുവന്റസില്‍ ശേഷിക്കുന്നുണ്ട്. എന്നാല്‍ ഭാവി മുന്‍നിര്‍ത്തിയ യുവതാരങ്ങളെ കൊണ്ടുവന്നു ടീം ശക്തിപ്പെടുത്താനാണ് യുവന്റസ് ശ്രമിക്കുന്നതെന്നും ഇതിനായി റൊണാള്‍ഡോയെ ഒഴിവാക്കി പണം കണ്ടെത്താനാണ് നീക്കമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Next Story

Popular Stories